പ്രണയമഴയായി സിത്താരയ‌ുടെ 'ചിമ്മാരി'; സമൂഹമാധ്യമങ്ങളില്‍ വൈറല്‍

chimmari
SHARE

പ്രണയദിനത്തോടനുബന്ധിച്ച് പുറത്തിറക്കിയ ഗായിക സിത്താര കൃഷ്ണകുമാറിന്‍റെ ചിമ്മാരി എന്ന സംഗീത ആല്‍ബം ശ്രദ്ധനേടുന്നു. സമൂഹമാധ്യമങ്ങളില്‍ ഇതിനോടകം വൈറലായ ആല്‍ബം മനോരമ മ്യൂസിക് ആണ് പുറത്തിറക്കിയത്. 

നാട്ടഴക് വരച്ചിട്ട ബസ് സ്റ്റോപ്പില്‍ പൂക്കുന്ന പ്രണയവും ആ പ്രണയത്തിന് കൂട്ടായെത്തുന്ന മഴകാഴ്ച്ചകളും. സ്കൂള്‍ കാലഘട്ടത്തിലെ പ്രണയത്തിന്‍റെ വശ്യത നിറയുന്നു പാട്ടിലും ദൃശ്യങ്ങളിലും. ഗായിക സിത്താര കൃഷ്ണ കുമാറിനൊപ്പം കെ.എം. രാഗേഷ് ആണ് ഗാനം ആലപിച്ചിരിക്കുന്നത്. എസ്. ഡി. ബിജോഷിന്‍റേതാണ് സംഗീതം. 

സനില്‍ ചെറിയാണ്ടി രചിച്ച വരികള്‍ക്ക് ദൃശ്യാവിഷ്ക്കാരം ഒരുക്കിയത് സച്ചിന്‍ സഹദേവ് ആണ്.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...