നാളെ ഷൂട്ടിങ് തുടക്കം; പൂർത്തിയാക്കാൻ റോഡിൽ യാചിക്കാനും തയാർ; അലി അക്ബർ

ali-shoot
SHARE

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന സിനിമയുടെ ഷൂട്ടിങ് നാളെ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച് സംവിധായകൻ അലി അക്ബർ. നാളെ 8മണിക്ക് പുഴ മുതൽ പുഴ വരെ  എന്ന സിനിമയുടെ ചിത്രീകരണം ആരംഭിക്കും. തുടർച്ചയായി 30 ദിവസം വയനാട് ഷൂട്ട് ചെയ്യും. വായുവിൽ നിന്നും തുടങ്ങിയതിന്റെ ആദ്യ പടി വയ്ക്കുകയാണെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ പറഞ്ഞു. നിങ്ങൾ തുടങ്ങൂ ഞങ്ങൾ പിന്നിലുണ്ടെന്ന് പറഞ്ഞവരാണ് ബലമെന്നും സിനിമ പൂർത്തിയാക്കാൻ റോഡിൽ ഇറങ്ങി ഭിക്ഷ യാചിക്കാനും തയാറാണെന്ന് സംവിധായകൻ പറയുന്നു. 

സിനിമയിലെ രണ്ട് പാട്ടുകൾ ദിവസങ്ങൾക്ക് മുൻപ് പുറത്തിറങ്ങിയിരുന്നു.ഒരുകോടിയിലധികം രൂപ സിനിമ നിർമിക്കാനായി മമധര്‍മ്മ എന്ന അക്കൗണ്ടിലേക്ക് വന്നതായി നേരത്തെ അലി അക്ബര്‍ അറിയിച്ചിരുന്നു. സിനിമക്കായി അലി അക്ബറിന്‍റെ നേതൃത്വത്തില്‍ രൂപീകരിച്ച നിര്‍മാണ കമ്പനിയുടെ പേരാണ് മമധര്‍മ്മ. സിനിമ ചെയ്യുന്നതായി പല ആളുകൾ സംഭാവന ചെയ്ത തുകയിൽ നിന്നാണ് അലി അക്ബർ കാമറ മേടിച്ചിരുന്നു. 

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന 'വാരിയംകുന്നന്‍' എന്ന സിനിമ സംവിധായകന്‍ ആഷിഖ് അബു പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് സംവിധായകന്‍ അലി അക്ബര്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ വില്ലനാക്കി 1921 എന്ന സിനിമ ഒരുക്കുന്ന കാര്യം അറിയിച്ചത്. ആഷിഖ് അബു പിന്നീട് സിനിമയെ കുറിച്ചുള്ള വിവരങ്ങൾ പങ്കുവച്ചിട്ടില്ലെങ്കിലും മമധർമയുമായി മുന്നോട്ടുപോവുകയാണ് അലി അക്ബർ.  

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...