‘മേള അറ്റ് 25’; രാജ്യാന്തര ചലച്ചിത്ര മേളയുടെ കാൽ നൂറ്റാണ്ട് ചരിത്രം

exhibitionwb
SHARE

രാജ്യാന്തര ചലച്ചിത്ര മേളയുടെ 25 വർഷത്തെ ചരിത്രം പറയുന്ന ഫോട്ടോ പ്രദർശനം ആരംഭിച്ചു. കൊച്ചി IFFK യുടെ പ്രധാനവേദിയായ  സരിത തിയേറ്റർ സാമൂച്ഛയത്തിലാണ് മേള അറ്റ്  25 എന്ന പേരിലുള്ള പ്രദർശനം.

ചലച്ചിത്ര മേളയിൽ പതിവായി പങ്കെടുക്കുന്നവർ കൊച്ചിയിലെ Iffk വേദിയായ സരിത കോംപ്ലെക്സിൽ ചെന്ന് മേള @25 എന്ന ചിത്ര പ്രദർശന വേദിയിൽ ഒന്ന് കണ്ണോടിക്കുക. ചിലപ്പോൾ നിങ്ങളുടെ ചിത്രവും എവിടെയെങ്കിലും പതിഞ്ഞിട്ടുണ്ടാവും. അത്രയ്ക്ക് വിപുലമാണ് 25വർഷത്തെ മേളയുടെ ചരിത്രം പറയുന്ന ചിത്രപ്രദർശനം.

 1994 ൽ  കോഴിക്കോട് മേള ആരംഭിച്ചതുമുതൽ  2019 വരേയുള്ള 300 ചിത്രങ്ങളാണ് ഐഎഫ്എഫ്കെയുടെ കാൽ നൂറ്റാണ്ട് അടയാളപ്പെടുത്തിയ ചിത്ര പ്രദർശനത്തിൽ ഉള്ളത്. ചലച്ചിത്ര അക്കാദമിയുടെ ശേഖരങ്ങൾക്ക് പുറമെ പ്രധിനിധികളിൽ നിന്ന് ശേഖരിച്ച ചിത്രങ്ങളും പ്രദർശനത്തിൽ ഉണ്ട്.അക്കാദമി കൗൺസിൽ അംഗം സജിത മഠത്തിൽ ആണ് ക്യുറേറ്റർ.കൊച്ചിയിൽ ചലച്ചിത്ര മേള അവസാനിക്കുന്ന 21 വരെ പ്രദർശനം തുടരും

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...