‘ബിഗ്ബി ഹിറ്റല്ലെന്ന് പറയുന്നവർ എന്തിന് ബിലാലിന് കാക്കുന്നു?’: ഷൈൻ ടോം

shine-tom-chacko-bilal
SHARE

മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്യുന്ന ‘ഭീഷ്മപർവ’ത്തിൽ അഭിനയിക്കുന്ന അനുഭവം പങ്കുവെച്ച് ഷൈൻ ടോം ചാക്കോ. ഒരുപാട് ഇഷ്ടമുള്ള ചിത്രമാണ് ബിഗ്ബി. മലയാള സിനിമയിൽ ഒട്ടേറെധി മാറ്റങ്ങൾ കൊണ്ടുവന്ന സിനിമയായിരുന്നു ബിഗ് ബി എന്നും ആ ടീമിനൊപ്പം ഒരു സിനിമയിൽ അഭിനയിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും ഷൈൻ ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ‌

‘ബിഗ് ബി വരുന്നതു വരെ ഇത്രയേറെ പുതുമുഖങ്ങൾ ഒന്നിച്ച് അണിനിരന്ന ഒരു സിനിമ ഉണ്ടായിരുന്നില്ല. അതുവരെയുള്ള ശീലങ്ങളെയൊക്കെ മാറ്റിയെഴുതിയ, ഒരു ദൃശ്യവിരുന്നു തന്നെ ആയിരുന്നു ആ സിനിമ. എന്നിരുന്നാലും ബിഗ് ബി പരാജയമായിരുന്നു എന്ന് ചിലരൊക്കെ പറയുന്നത് കേട്ടിട്ടുണ്ട്. ഹിറ്റ് അല്ലായിരുന്നെങ്കിൽ അതിന്റെ രണ്ടാം ഭാഗത്തിനായി ആളുകൾ കാത്തിരിക്കുന്നത് എന്തിനാണ്?', ഷൈൻ അഭിമുഖത്തിൽ കൂട്ടിച്ചേർത്തു.

ദുൽഖർ നിർമ്മിക്കുന്ന അടിയുടെ സെറ്റിൽ വെച്ചാണ് അമൽ നീരദ് ഭീഷ്മപർവത്തിന്റെ കഥ പറയുന്നത്. പെട്ടെന്നുതന്നെ ചിത്രത്തിൽ അഭിനയിക്കാമെന്നുറപ്പിച്ചു. അമലിനൊപ്പം ഒരു സിനിമ ചെയ്യണമെന്നുള്ളത് ഒരുപാട് നാളായുള്ള ആഗ്രഹമായിരുന്നു. അവസരം ചോദിക്കാനുള്ള മടികൊണ്ടാണ് ഇത്രയും വൈകിയതെന്നും ഷൈൻ ടോം ചാക്കോ പറഞ്ഞു. 

കറുത്ത പക്ഷികളിൽ ആഷിഖ് അബുവും താനും കമൽ സാറിന്റെ സഹ സംവിധായകരായി പ്രവർത്തിച്ചിരുന്നു. മുംബൈയിൽ രാം ഗോപാൽ വർമ്മയുടെ കൂടെയൊക്കെ വർക്ക് ചെയ്യുന്നയാൾ എന്ന ആമുഖത്തോടെയാണ് ആഷിഖ് അന്ന് അവരെ പരിചയപ്പെടുത്തിയതെന്നും ഷൈൻ ടോം ചാക്കോ ഓർമിച്ചു.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...