‘പിറന്നാളിന് ഉറങ്ങിപ്പോയ ആ പെൺകുട്ടി’; മോഹന്‍ലാലിന്‍റെ മകളോട് ദുൽഖര്‍: ഹൃദ്യം

maya-mohanlal-dq
SHARE

മോഹൻലാലിന്റെ മകൾ വിസ്മയ മോഹൽലാലിന്റെ ആദ്യപുസ്തകം പരിചയപ്പെടുത്തി ദുൽഖർ സൽമാന്റെ ഹൃദ്യമായ കുറിപ്പ്. വിസ്മയയുടെ ഒന്നാം പിറന്നാളുമായി ബന്ധപ്പെട്ട കഥ പങ്കുവെച്ചുകൊണ്ടാണ് ദുൽഖറിന്റെ ആശംസ. ആ കുറിപ്പിങ്ങനെ: ‘വിസ്മയയെക്കുറിച്ചുള്ള ഏറ്റവും പ്രിയപ്പെട്ട ഓർമ ചെന്നൈയിൽ വെച്ചു നടന്ന അവളുടെ ഒന്നാം പിറന്നാളാഘോഷവുമായി ബന്ധപ്പെട്ടാണ്. അവൾക്കു വേണ്ടി വലിയ ആഘോഷങ്ങളാണ് ഒരുക്കിയിരുന്നത്. അതിമനോഹരമായ വസ്ത്രം അണിഞ്ഞ് ക്യൂട്ടായിരുന്നു അവൾ. കുറച്ചുകഴിഞ്ഞപ്പോൾ പിറന്നാളുകാരിയെ കാണാനില്ല. കുഞ്ഞ് ഉറങ്ങിപ്പോയെന്ന് അവളുടെ അമ്മ പറഞ്ഞു. പിറന്നാൾ കുട്ടി ഉറങ്ങിപ്പോയ ആ വലിയ പാര്‍ട്ടി ഞാൻ ഒരിക്കലും മറക്കില്ല.

ഇന്നവൾ വളർന്നു. അവളുടേതായ വഴി തെളിച്ചു. ഇത്ര ചെറുപ്രായത്തില്‍ തന്നെ ഒരെഴുത്തുകാരിയായി. പ്രായത്തിനുമപ്പുറമാണ് അവളുടെ ചിന്തകളും കലയുമെല്ലാം. അവളുടെ വളർച്ചയെക്കുറിച്ച്, അനുഭവങ്ങളെക്കുറിച്ച് എല്ലാമുള്ള ഉൾക്കാഴ്ച ഈ പുസ്തകത്തിലൂടെ ലഭിക്കും. എല്ലാം ആശംസകളും മായ, നീ അഭിമാനമാണ്'.

സ്നേഹത്തോടെ ചാലു ചേട്ട എന്നുപറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്. ഈ പുസ്തകത്തിന്റെ വിജയാഘോഷ പാര്‍ട്ടിക്ക് നേരത്തേ ഉറങ്ങിപ്പോകരുതെന്നും ദുല്‍ഖര്‍ വിസ്മയയെ ചിരിയോടെ ഓര്‍മിപ്പിക്കുന്നു. 

കവിതകളും വരകളും മറ്റും ചേര്‍ന്ന ഗ്രെയിന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ് എന്ന പുസ്തകം പെൻഗ്വിൻ ബുക്ക്സ് ആണ് പ്രസിദ്ധീകരിച്ചത്. മോഹൻലാലാണ് മകളുടെ പുസ്തകം പുറത്തിറങ്ങിയ വിവരം ആദ്യം ആരാധകരോട് പങ്കുവെച്ചത്. പുസ്തകം ബെസ്റ്റ് സെല്ലര്‍ ആയ കാര്യവും മോഹന്‍ലാല്‍ പറഞ്ഞിരുന്നു.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...