കേരളത്തനിമയിൽ സണ്ണി ലിയോണി; മക്കളും ഭർത്താവിനുമൊപ്പം സദ്യ; വൈറൽ

sunny-leone-kerala-pic
SHARE

സണ്ണി ലിയോണിയും കുടുംബവും ഏതാനും ദിവസങ്ങളായി കേരളത്തിൽ അവധിക്കാലം ആഘോഷിച്ചുവരികയാണ്. തിരുവനന്തപുരത്തുള്ള പൂവാർ‍ ഐലൻഡ് റിസോർ‍ട്ടിലാണ് ഇപ്പോൾ ഇവരുള്ളത്. ഇപ്പോഴിതാ കേരളത്തനിമയിൽ സണ്ണിയും കുട്ടികളും സദ്യ ഉണ്ണുന്ന ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. പിങ്ക് ബ്ലൗസും കേരളസാരിയും അണിഞ്ഞാണ് സണ്ണി ചിത്രങ്ങളിലുള്ളത്. ഭർത്താവ് ഡാനിയേലും രണ്ട് ആൺമക്കളും ജുബ്ബയും മുണ്ടുമാണ്. മകൾ നിഷ പട്ടുപാവാട അണിഞ്ഞിരിക്കുന്നു. 

sunny-family-pic

തൂശനിലയിട്ട് സദ്യ കഴിക്കുന്ന ചിത്രങ്ങളുമുണ്ട്. ആദ്യത്തെ അനുഭവമായതിനാൽ തന്നെ ഏറെ ആസ്വദിച്ചാണ് ഇവർ സദ്യ കഴിക്കുന്നത്. റിസോർട്ടിൽ പ്രത്യേകം സാമൂഹിക അകലം പാലിച്ച് സജ്ജീകരിച്ച ടേബിളിൽ ഇരുന്നാണ് അഞ്ച് പേരും സദ്യ ആസ്വദിച്ചത്. ജനുവരി 21നാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ സണ്ണിയും കുടുംബവും എത്തിയത്. ഭര്‍ത്താവ് ഡാനിയേൽ വെബ്ബർ, മക്കലായ നിഷ, ആഷർ, നോഹ് എന്നിവരാണ് ഒപ്പമുള്ളത്. 

sunny-family-tvm

ഒരു മാസത്തോളം നടിയും കുടുംബവും കേരളത്തിലുണ്ടെന്നാണ് റിപ്പോർട്ട്. എംടിവിയുടെ റിയാലിറ്റി ഷോ ഷൂട്ടിന്റെ ഭാഗമായാണ് സന്ദർശനം.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...