കാലം കൊണ്ടുപോയ പാരമ്പര്യം; മുതുവാന്മാരുടെ ജീവിതം പറഞ്ഞ് ചിത്രം

maragemuthuvan
SHARE

സംസ്ഥാനത്തെ ഗോത്ര സമുദായമായ  മുതുവാന്മാരുടെ ജീവിതം അടിസ്ഥാനമാക്കി  പ്രശസ്തനായ ഭരത് ബാല നിർമിച്ച ചിത്രമാണ് മുതുവാന്‍ കല്യാണം. ഷോണ്‍ സെബാസ്റ്റ്യന്‍ സംവിധാനം ചെയ്ത ചിത്രം യു ട്യൂബിലാണ് പ്രേക്ഷകർക്ക് ആസ്വദിക്കാനാകുക.

മുത്തച്ഛന്‍റെ കഥപറച്ചിലാണ്. പുതുതലമുറയ്ക്ക് വിവരിക്കുന്ന കഥയിൽ കല്യാണമാണ്. കാലം കൊണ്ടുപോയ ഒരു പാരമ്പര്യത്തിന്റ വിവരണമാണ് . മുതുവാന്മരുടെ കല്യാണം. 

പശ്ചിമഘട്ടത്തിലെ മുതുവാൻ സമുദായത്തിലെതന്നെ യുവതീയുവാക്കളെ ഉള്‍പ്പെടുത്തിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. വലിയ സിനിമകൾക്കുള്ള കാൻവാസ് ഒരുക്കുന്ന ഭരത് ബാല ഇത്തരമൊരു വിഷയത്തിൽ എന്തിനൊരു ചെറുചിത്ര

 ചെയ്തുവെന്നായിരുന്നു നിരൂപകരുടെയടക്കം സംശയം.

വധുവിനെ സുഹൃത്തുക്കള്‍  വനത്തില്‍ ഒളിപ്പിക്കും.  അവളെ സ്വന്തമാക്കാന്‍ കാടിന്റെ അപകടങ്ങളെ വരൻ നേരിടണം. ചിലപ്പോള്‍ ആ തിരച്ചില്‍ ദിവസങ്ങൾ തുടരും. വരന് വധുവിനെ കണ്ടെത്താന്‍ കഴിഞ്ഞാല്‍ മാത്രമേ വിവാഹം നിശ്ചയിക്കൂ.

സിനിമയെ വെല്ലുന്ന മനോഹരദൃശ്യങ്ങളുമായാണ് ഷോൻ സെബാസ്റ്റ്യൻ എന്ന മലയാളിസംവിധായകൻ കേരളത്തിലെ ഒരു ഗോത്ര വിഭാഗത്തിന്റെ കല്യാണം ആസ്വാദകരിലേക്ക് എത്തിക്കുന്നത്.

MORE IN KERALA
SHOW MORE
Loading...
Loading...