ഇതായിരുന്നു എന്റെ വാലന്റൈൻ; പ്രണയ ലേഖനങ്ങൾ പങ്കുവച്ച് കുഞ്ചാക്കോ ബോബൻ‌

kunjacks-16
SHARE

ഹൃദയം കവർന്ന പ്രണയിനിയെ കുറിച്ചുള്ള ഓർമകൾ ആരാധകരുമായി പങ്കുവച്ച് കുഞ്ചാക്കോ ബോബൻ. കഴിഞ്ഞ 22 വർഷമായി തന്റെ പ്രണയിനിയായും പിന്നീട് ഭാര്യയായുമൊക്കെ കൂടെയുള്ള പ്രിയയുമായുള്ള പ്രണയകാല വിശേഷമാണ് ഇൻസ്റ്റഗ്രാമിലൂടെ ചാക്കോച്ചൻ പറയുന്നത്.

‘വർഷം 1999, ഈ പെൺകുട്ടി ആയിരുന്നു എന്റെ വാലന്റൈൻ; ഇന്നുമെന്നും ഇനിയെന്നും.. പലരും അക്കാലത്ത് എനിക്കു കിട്ടിയ കത്തുകളെ കുറിച്ചു ചോദിക്കാറുണ്ട്. എങ്കിൽ ഇതാ, ഞാൻ അങ്ങോട്ട് അയച്ച ചില കത്തുകൾ.. പ്രിയ കുഞ്ചാക്കോ,  പ്രിയ ആൻ സാമുവൽ ആയിരുന്ന കാലത്ത് ഹാപ്പി വാലന്റൈൻസ് ഡേ,’ എന്നാണ് കത്തുകൾക്കൊപ്പമുള്ള കുറിപ്പ്. 2005 ലായിരുന്നു ഇരുവരുടെയും വിവാഹം.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...