നാദിർഷയുടെ മകൾ ആയിഷയുടെ വിവാഹറിസപ്ഷൻ; വിഡിയോ

nadhirshah-daughter-wedding1.jpg.image.845.440
SHARE

നാദിർഷയുടെ മകൾ ആയിഷയുടെ വിവാഹറിസപ്ഷൻ കൊച്ചിയിൽ വച്ച് നടന്നു. മമ്മൂട്ടി, പൃഥ്വിരാജ്, ബിജു മേനോൻ തുടങ്ങി സിനിമാരംഗത്തെ പ്രമുഖർ വിരുന്നിൽ പങ്കെടുത്തു.

മൈലാഞ്ചി കല്യാണം , പ്രി വെഡ്ഡിങ് ആഘോഷചടങ്ങുകളില്‍ കുടുംബസമേതം ദിലീപും എത്തിയിരുന്നു. ആയിഷയുടെ കളിക്കൂട്ടുകാരിയാണ് മീനാക്ഷി. നടി നമിത പ്രമോദും ആയിഷയുടെ അടുത്തസുഹൃത്താണ്.

രണ്ട് പെൺമക്കളാണ് നാദിർഷ–ഷാഹിന ദമ്പതികൾക്ക്. ഖദീജയാണ് ഇളയമകൾ. കഴിഞ്ഞ വർഷം നവംബറിലായിരുന്നു  ആയിഷയുടെ വിവാഹനിശ്ചയച്ചടങ്ങ് നടന്നത്. വ്യവസായിയായ ലത്തീഫ് ഉപ്ലയുടെ മകന്‍ ബിലാലാണ് വരൻ. ഒരാഴ്ച നീണ്ടുനിൽക്കുന്നതായിരുന്നു വിവാഹഘോഷം.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...