അഭിമാനത്തോടെ അച്ഛൻ; മകളുടെ പുസ്തകം പ്രണയദിനത്തിൽ: മോഹൻലാൽ; കുറിപ്പ്

vismaya-mohanlal-book
SHARE

പ്രണയദിനത്തിൽ മകളുടെ പുസ്തകം പുറത്തിറങ്ങുമെന്ന് അറിയിച്ച് മോഹൻലാൽ. ഒരു അച്ഛൻ എന്ന നിലയിൽ അഭിമാനത്തോടെയാണ് ഫെബ്രുവരി 14ന് മകൾ എഴുതിയ പുസ്തകം പുറത്തിറങ്ങുന്ന കാര്യം പ്രഖ്യാപിക്കുന്നതെന്ന് മോഹൻലാൽ ഫെയ്സ്ബുക്കിൽ കുറിച്ചു.

മോഹന്‍ലാലിന്റെ മകള്‍ വിസ്മയയുടെ കവിതകളും ചിത്രങ്ങളും ഉൾപ്പെടുന്ന പുസ്തകത്തിന് 'ഗ്രെയിന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ്' എന്നാണ് പേരിട്ടിരിക്കുന്നത്.  പെന്‍ഗ്വിന്‍ ബുക്‌സാണ് ഇത് പുറത്തിറക്കുന്നത്. പ്രണവിന് പിന്നാലെ വിസ്മയയും സാംസ്കാരിക രംഗത്തേക്ക് കടന്നു വരികയാണ്. മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസിന്റെ അണിയറയിലും വിസ്മയ ഉണ്ടാകുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...