നാടിന്റെ നിലനിൽപ്പ് കൃഷിയിൽ; ഞാൻ യഥാർഥ കർഷകർക്കൊപ്പം; ബാബു ആന്റണി

farmers-protest-babu-antony
SHARE

‘ഏതൊരു നാടിന്റെയും നിലനിൽപ്പിന്റെ അടിസ്ഥാനം യഥാർത്ഥ കർഷകരും അവരുടെ കൃഷിയുമാണ്.’അധികം വാക്കുകളൊന്നുമില്ലാതെ നിലപാട് വ്യക്തമാക്കി നടൻ ബാബു ആന്റണി. നിമിഷങ്ങൾ െകാണ്ട് വലിയ പ്രതികരണമാണ് അദ്ദേഹത്തിന്റെ ഈ പോസ്റ്റിന് ലഭിച്ചത്.  രാജ്യാന്തര തലത്തിൽ തന്നെ സിനിമാ–കായിക–സംഗീത മേഖലയിലെ പ്രമുഖർ കർഷക സമരത്തിൽ നിലപാട് വ്യക്തമാക്കുന്ന കാഴ്ചയാണ് ഇപ്പോൾ. അനുകൂലിച്ചും എതിർത്തും ഒട്ടേറെ താരങ്ങൾ രംഗത്തെത്തി. നടൻ സലീംകുമാർ പങ്കുവച്ച ഫെയ്സ്ബുക്ക് കുറിപ്പ് ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു. 

അതേസമയം കർഷക സമരത്തെ പിന്തുണച്ചതിനു ഡൽഹി പൊലീസ് കേസെടുത്തതിനെതിരെ സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ ട്യൂൻബെർഗ് രംഗത്തെത്തി. ക്രിമിനൽ ഗൂഢാലോചനയും സംഘങ്ങൾക്കിടയിൽ ശത്രുത വളർത്താനുള്ള ശ്രമവും ആരോപിച്ചാണു ഗ്രേറ്റയ്ക്കെതിരെ ഡൽഹി പൊലീസ് കേസെടുത്തത്.‘താൻ ഇപ്പോഴും കർഷകരുടെ സമാധാന സമരത്തിനൊപ്പം നിൽക്കുന്നു. വെറുപ്പ്, ഭീഷണി, മനുഷ്യാവകാശങ്ങളുടെ ലംഘനം എന്നിവയൊന്നും ഇതിൽ മാറ്റമുണ്ടാക്കില്ല’– ഗ്രേറ്റ ട്വീറ്റ് ചെയ്തു. സമരത്തെ പിന്തുണച്ചുള്ള ഗ്രേറ്റയുടെ ട്വീറ്റുകൾ ചർച്ചയായിരുന്നു.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...