ഷൂട്ടിംഗ് പോലും തുടങ്ങാത്ത പവര്‍സ്റ്റാര്‍ ടെലിഗ്രാമില്‍; എന്തിന് ഈ പണി ?; രോഷക്കുറിപ്പ്

omar-powerstar
SHARE

സിനിമകളുടെ ശത്രുവാണ് വ്യാജപ്രിന്റുകള്‍. തിയറ്ററില്‍ റിലീസായി മണിക്കൂറുകള്‍ക്കകം ഉയര്‍ന്ന ക്വാളിറ്റിയില്‍ ചിത്രം ടെലിഗ്രാം ആപ്പ് അടക്കമുള്ള പ്ളാറ്റ്ഫോമുകളില്‍ പ്രത്യക്ഷപ്പെടുന്നു. വര്‍ഷങ്ങളോളം രാവും പകലും അധ്വാനിച്ചതിന്റെ ഫലമാണ് ഒരു സിനിമ. വ്യാജപ്രിന്റുകള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് അറിയാത്തതല്ല സിനിമാ പ്രവര്‍ത്തകരുടെ കഷ്ടപ്പാട്. ഇത്തരക്കാര്‍ക്കെതിരെ ‘അഡാര്‍’ കലിപ്പിലാണ് സംവിധായകന്‍ ഒമര്‍ ലുലു. 

ഷൂട്ടിംഗ് പോലും തുടങ്ങാത്ത പവര്‍സ്റ്റാര്‍ ടെലിഗ്രാമില്‍ വന്നതാണ് സംവിധായകനെ ചൊടിപ്പിച്ചത്. സംഭവം ഫെയ്ക്കാണെന്നു എല്ലാവര്‍ക്കും അറിയാം. ഇന്ന് സിനിമാ ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലവിളിയാണ് ടെലിഗ്രാം പൈറസി. ഒടിടിക്ക് വേണ്ടി ചിത്രീകരിച്ച മലയാള സിനിമകള്‍ പോലും ഒടിടിക്ക് പ്ലാറ്റുഫോമുകള്‍ വാങ്ങുന്നില്ല. കാരണം മലയാളികള്‍ ഒടിടിയില്‍ റിലീസ് കഴിഞ്ഞാല്‍ അപ്പോള്‍ തന്നെ ടെലിഗ്രാമില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് പൈറയ്റ്റ് കോപ്പി കാണുന്നത് മൂലം ഒടിടിക്ക് നഷ്ടമുണ്ടാക്കുന്നു. 

.പൈറസി നിയമത്തിനു ഫാസ്റ്റ് സെല്‍ വേണം സാധാരണ കേസ് പോലെ ഒന്നല്ല പൈറസി കേസുകള്‍. ടെലിഗ്രാമില്‍ അപ്പ്‌ലോഡ് ചെയ്തിട്ട് നിങ്ങള്‍ക്ക് ഒന്നും കിട്ടുന്നില്ലെനറിയാം പിന്നെ എന്തിനാ ഈ പണിക്ക് നില്‍ക്കുന്നതെന്നും സംവിധായകന്‍ കുറിപ്പില്‍ ചോദിക്കുന്നു. 

കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം

ഷൂട്ടിംഗ് പോലും തുടങ്ങാത്ത പവര്‍സ്റ്റാര്‍ ടെലിഗ്രാമില്‍ സംഭവം ഫെയ്കാണെങ്കിലും ഇന്ന് സിനിമാ ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലവിളിയാണ് ടെലിഗ്രാം പൈറസി. ഒടിടിക്ക് വേണ്ടി ചിത്രീകരിച്ച മലയാള സിനിമകള്‍ പോലും ഒടിടിക്ക് പ്ലാറ്റുഫോമുകള്‍ വാങ്ങുന്നില്ല. കാരണം മലയാളികള്‍ ഒടിടിയില്‍ റിലീസ് കഴിഞ്ഞാല്‍ അപ്പോള്‍ തന്നെ ടെലിഗ്രാമില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് പൈറയ്റ്റ് കോപ്പി കാണുന്നത് മൂലം ഒടിടിക്ക് നഷ്ടമുണ്ടാക്കുന്നു. 

അത്‌കൊണ്ട് വര്‍ഷത്തില്‍ പത്ത് മലയാള സിനിമ മതി എന്ന തീരുമാനത്തില്‍ എത്തിരിക്കുന്നു. പ്രമുഖ ഒടിടി കമ്പനികള്‍. ചങ്ക്‌സ് സിനിമ ഇറങ്ങി മൂന്നാം നാള്‍ ടെലിഗ്രാമിലൂടെയാണ് തീയറ്റര്‍ കോപ്പി വ്യാപകമായി പ്രചരിച്ചത് അവരെ അറസ്റ്റ് ചെയ്തു. ഇപ്പോള്‍ കേസിന്റെ അവസാന ഘട്ടത്തിലാണ്. അത് ചെയ്ത യുവാക്കള്‍ കേസ് അവസാനിപ്പിക്കണം അവരുടെ വിദേശ യാത്ര അടക്കം പലതും നഷ്ടപ്പെട്ടു എന്നും അന്നത്തെ എടുത്തു ചാട്ടത്തില്‍ സംഭവിച്ച തൈറ്റാണെന്ന് പറഞ്ഞൂ .പൈറസി നിയമത്തിനു ഫാസ്റ്റ് സെല്‍ വേണം സാധാരണ കേസ് പോലെ ഒന്നല്ല പൈറസി കേസുകള്‍. ടെലിഗ്രാമില്‍ അപ്പ്‌ലോഡ് ചെയ്തിട്ട് നിങ്ങള്‍ക്ക് ഒന്നും കിട്ടുന്നില്ലെനറിയാം പിന്നെ എന്തിനാ ഈ പണിക്ക് നില്‍ക്കുന്നത് ? 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...