ഈ 72 കാരനെ മനസിലായോ ? പുതിയ ഗെറ്റപ്പിൽ മലയാളത്തിന്റെ പ്രിയതാരം

biju-menon-new-look
SHARE

വില്ലൻ, കോമഡി, റൊമാന്റിക് ... ഏതു വേഷവും ഈ താരത്തിന്റെ കയ്യിൽ സുരക്ഷിതമാണ്. കിട്ടുന്ന റോൾ ഭംഗിയായി കൈകാര്യം ചെയ്ത് പ്രേക്ഷകശ്രദ്ധ നേടിയ നടൻ.. മറ്റാരുമല്ല ബിജു മേനോൻ തന്നെ. വേഷത്തിന്റെ പൂർണതക്കായുള്ള ബിജു മേനോന്റെ അർപ്പണ മനോഭാവം സിനിമാമേഖലയിൽ പ്രസിദ്ധമാണ്. 

വ്യത്യസ്തമായ വേഷങ്ങൾ ചെയ്ത് ശ്രദ്ധിക്കപ്പെട്ട നടൻ കൂടിയാണ് ഇദ്ദേഹം. 

റിലീസിനൊരുങ്ങുന്ന ‘ആർക്കറിയാം’ ൽ മലയാളത്തിന്റെ പ്രിയനായകൻ ബിജു മേനോൻ എത്തുന്നത് 72കാരനായിട്ടാണ്. പാർവതി തിരുവോത്ത്, ഷറഫുദ്ദീൻ എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ചിത്രത്തിൽ ബിജു മേനോൻ ഇതുവരെ കാണാത്ത ഗെറ്റപ്പിലാണ്. പാർവതി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ അച്ഛൻ റോളിലാണ് ബിജു. ചിത്രത്തിലെ ബിജു മേനോന്റെ ക്യാരക്ടർ ലുക്ക് ഇതിനോടകം ശ്രദ്ധേയമാണ്. സനു ജോൺ വര്‍ഗീസാണ് ചിത്രം സംവിധാനം ചെയ്യുന്നത്

ചിത്രം ഫെബ്രുവരി 26ന് പ്രേക്ഷകരിലേക്കെത്തും. സന്തോഷ് ടി കുരുവിളയും ആഷിഖ് അബുവും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...