‘ജോസഫ്’ നായിക ആത്മീയ രാജന്‍ വിവാഹിതയായി; വിഡിയോ

athmiya-wedding
SHARE

ചുരുങ്ങിയ കാലം കൊണ്ട് മലയാളി പ്രേക്ഷകമനസിൽ സ്ഥാനം പിടിച്ച നടി ആത്മീയ രാജന്‍ വിവാഹിതയായി. മറൈന്‍ എൻജിനീയറായ സനൂപാണ് വരന്‍. കണ്ണൂരില്‍ വച്ചായിരുന്നു വിവാഹം. ഇന്ന് വിവാഹ സല്‍ക്കാരം നടക്കും. വെള്ളത്തൂവല്‍ എന്ന ചിത്രത്തിലൂടെയാണ് ആത്മീയ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. മനം കൊത്തി പറവൈ, റോസ് ഗിത്താറിനാല്‍, ജോസഫ്, കാവിയന്‍ തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ടു. ജയറാം നായകനായ മാർക്കോണി മത്തായിയിലും നടി നായികയായി എത്തി.

ജോസഫിലെ അഭിനയത്തിന് കേരള ഫിലിം ക്രിട്ടിക് അസോസിയേഷന്‍ പുരസ്‌കാരവും ആത്മീയ സ്വന്തമാക്കി.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...