ബെൻസിന്റെ ഒഴുകുന്ന ആഡംബരം; വി ക്ലാസ് സ്വന്തമാക്കി ഹൃതിക്

hrithik-new-car
SHARE

ബെൻസിന്റെ ആഡംബര വാൻ വി ക്ലാസ് ഇന്ത്യയിൽ പുറത്തിറങ്ങിയത് കുറച്ചു നാളുകൾക്ക് മുമ്പാണ്. ആഡംബര ഫീച്ചറുകളും സൗകര്യങ്ങളുമായി എത്തിയ വാഹനം സിനിമാതാരങ്ങളുടെ ഇഷ്ടവാഹനമായി മാറി. അമിതാഭ് ബച്ചനിൽ തുടങ്ങി ഇന്ത്യൻ സെലിബ്രിറ്റി ലോകത്തെ നിരവധി താരങ്ങൾ ബെൻസിന്റെ ഈ ആഡംബര വാൻ സ്വന്തമാക്കിയിട്ടുണ്ട്. ഇപ്പോഴിതാ തന്റെ രണ്ടാമത്തെ വി ക്ലാസ് സ്വന്തമാക്കിയിരിക്കുകയാണ് ബോളീവുഡ് സൂപ്പർതാരം ഹൃതിക് റോഷൻ.

റോൾസ് റോയ്സ് ഗോസ്റ്റ്, മെബാക്ക് എസ് 650, ബെൻസ് എസ് ക്ലാസ്, പോർഷെ കെയിൻ, മിനി കൂപ്പർ, റേഞ്ച് റോവർ തുടങ്ങി ലക്ഷ്വറി വാഹനങ്ങളുടെ നീണ്ട നിരയുള്ള ബൊളിവുഡ് സൂപ്പർതാരം ഹൃതിക് റോഷനും അടുത്തിടെ വീണ്ടുമൊന്നു വി ക്ലാസ് സ്വന്തമാക്കി. ആദ്യ വി ക്ലാസിന് ഏഴു സ്റ്റാർ സൗകര്യങ്ങളടങ്ങുന്ന മോഡിഫിക്കേഷൻ നടത്തിയിരുന്നു എന്നാൽ പുതിയതിന് അതുണ്ടോ എന്ന് വ്യക്തമല്ല.

നേരത്തെ ഡിസി ഡിസൈൻസാണ് ഹൃതിക്കിന് വേണ്ടി വി–ക്ലാസിന് കൂടുതൽ ആഡംബരമാക്കി മാറ്റിയത്. വേണ്ടിവന്നാൽ കിടക്കയുടെ പൊസിഷനിലാക്കാവുന്ന ഇലക്ട്രിക്കലി അഡ്ജസ്റ്റബിൾ സീറ്റുകളാണ് അതിൽ പ്രധാനം. ‌നാലുപേർക്ക് ഇരിക്കാവുന്ന രീതിയിൽ പ്രീമിയം ലതറിലാണ് സീറ്റുകളുടെ നിർമാണം. ആഡംബരം വർധിപ്പിക്കുന്നതിനായി ഡയമണ്ട് സ്റ്റിച്ചിങും നൽകിയിട്ടുണ്ട്.

ബെൻസിന്റെ ആഡംബര വാനായ വി–ക്ലാസിന്റെ മൂന്നു വകഭേദങ്ങളാണ് ഇന്ത്യൻ വിപണിയിലുള്ളത്. അടിസ്ഥാന വകഭേദത്തിന് ഏകദേശം 89 ലക്ഷം രൂപ മുതലാണ് വാഹനത്തിന്റെ വില ആരംഭിക്കുന്നത്. 2 ലീറ്റർ എൻജിൻ ഉപയോഗിക്കുന്ന കാറിന് 162 ബിഎച്ച്പി കരുത്തും 380 എൻഎം ടോർക്കുമുണ്ട്.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...