വിദ്യയുടെ കല്യാണം; വരനൊപ്പം വേദിയിൽ; ആഘോഷത്തിന്റെ പാട്ടുരാവ്

vidya-super
SHARE

മഴവിൽ മനോരമ സൂപ്പർ ഫോറിന്റെ വേദിയിൽ ഒരു കല്യാണാഘോഷത്തിന്റെ മേളമാണ്. സൂപ്പര്‍ ഫോർ റിയാലിറ്റി ഷോയുടെ മുഖമായി മാറിയ അവതാരിക വിദ്യ എവിടെ എന്ന് അടുത്തിടെ പ്രേക്ഷകർ ചോദിച്ചിരുന്നു. അതിന് മറുപടിയുമായി എത്തുകയാണ് വിദ്യ. ഒപ്പം തന്റെ ജീവിത പങ്കാളിയും. വിദ്യയുടെ ഭർത്താവ് അഖിലും വിവാഹശേഷം സൂപ്പർ ഫോറിന്റെ വേദിയിലത്തുന്ന എപ്പിസോഡാണ് നാളെ എത്തുന്നത്.

വേറിട്ട അവതരണവും മൽസരാർഥികളുടെ മികവും കൊണ്ട് മലയാളിയുടെ ഇഷ്ടം നേടി മുന്നേറുകയാണ് സൂപ്പർ ഫോർ.  സിത്താര കൃഷ്ണകുമാറും റിമി ടോമിയും വിധു പ്രതാപും ജ്യോത്സനയും വിധികർത്താക്കളായ സംഗീതപരിപാടിയുടെ വിഡിയോകൾ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലാണ്. പുതിയ എപ്പിസോഡിൽ സംഗീതസംവിധായകൻ ഷാൻ റഹ്മാനാണ് വിശിഷ്ട അതിഥിയായെത്തുന്നത്.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...