ജീവിതം വെള്ളിത്തിരയിൽ; 'വെള്ളം മുരളി'യെ കാണാൻ ഒറിജിനൽ മുരളി എത്തി

Specials-HD-Thumb-Murali-Vellam
SHARE

സ്വന്തം ജീവിതം വെള്ളിത്തിരയില്‍ കാണാന്‍ മുരളി തിയറ്ററിലെത്തി. മുരളിയുടെ ജീവിതം പ്രമേയമാക്കി പ്രജേഷ് സെന്‍ സംവിധാനം ചെയ്ത ജയസൂര്യ ചിത്രം വെള്ളം നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുകയാണ്. കുടുംബാംഗങ്ങളും സുഹൃത്തുക്കളും മുരളിക്കൊപ്പം സിനിമ കാണാന്‍ എത്തി.

കണ്ണൂര്‍ തളിപ്പറമ്പുകാരനായ മുരളിയായി ജയസൂര്യ ജീവിക്കുകയായിരുന്നു ചിത്രത്തില്‍. വര്‍ഷങ്ങള്‍ക്ക് മുമ്പ് താന്‍ കടന്നുപോയ ജീവിത അനുഭവങ്ങള്‍ മുരളി സ്ക്രീനില്‍ കണ്ടു. പ്രജേഷ് സെന്‍ മനോഹരമായി സിനിമ ഒരുക്കിയതിന്‍റെ സന്തോഷമാണ് മുരളിക്കിന്ന്. സിനിമ മുന്നോട്ടു വെക്കുന്ന സന്ദേശം ജനം സ്വീകരിക്കുമെന്ന വിശ്വാസവും. 

മുരളിയുടെ കുടുംബാംഗങ്ങളും ഒപ്പമുണ്ടായിരുന്നു. ശിവദാസ് മട്ടന്നൂര്‍, സ്നേഹ പാലിയേരി എന്നിവരും സിനിമ കാണാനെത്തി. നടന്‍ സന്തോഷ് കീഴാറ്റൂരും കുടുംബാംഗങ്ങള്‍ക്കൊപ്പമാണ് എത്തിയത്. ദീര്‍ഘ നാളുകള്‍ക്ക് ശേഷം ഒരു മലയാള സിനിമ തിയറ്ററിലെത്തിയത് അണിയറക്കാര്‍ ആഘോഷമാക്കി.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...