ട്രാൻസ് വുമൺ ഹരിണി ചന്ദനയ്ക്ക് പ്രണയസാഫല്യം; മിന്നു ചാർത്തി സുനീഷ്

harinichandana
SHARE

വർഷങ്ങള്‍ നീണ്ട പ്രണയം പൂവിടുകയാണ് മോഡലും നടിയുമായ ഹരിണി ചന്ദനയ്ക്ക്. ട്രാൻസ്ജെൻഡറായ ഹരിണി ചന്ദന ഇനി സുനീഷിന്റെ ജീവിത സഖിയാണ്. എറണാകുളം ബിടിഎച്ച് ഹാളിൽ വച്ചായിരുന്നു വിവാഹ ചടങ്ങുകൾ. ട്രാൻസ്ജെൻഡർ ആക്റ്റിവിസ്റ്റ് രഞ്ജു രഞ്ജുമാരുടെ ആശീർവാദത്തോടെയായിരുന്നു വിവാഹം. ട്രാൻസ്ജെൻഡർ സമൂഹം ഒന്നടങ്കം പങ്കെടുത്ത് ആഘോഷമാക്കിയ വിവാഹച്ചടങ്ങിൽ നടിമാരായ തെസ്നി ഖാൻ, കൃഷ്ണപ്രഭ എന്നിവരും പങ്കെടുത്തിരുന്നു

ഗൾഫിൽ സ്വകാര്യ കമ്പനിയിലെ ഉദ്യോഗസ്ഥനാണ് സുനീഷ്. എട്ടാം ക്ലാസിൽ പൂവിട്ട പ്രണയമാണ് വിവാഹ പന്തലിലെത്തി നിൽക്കുന്നത്. നവദമ്പതികളെ ആശീർവദിക്കാൻ നിരവധി പേരാണ് എത്തിയത്.സുനീഷിന്റെ മാതാപിതാക്കളുടെ ആശീർവാദത്തോടെയാണ് വിവാഹം നടന്നത്. ഹരിണി ചന്ദനയുടെ മാതാപിതാക്കൾ ചടങ്ങിനെത്തിയിരുന്നില്ല. വിവാഹച്ചടങ്ങിൻ്റെ വീഡിയോ സോഷ്യൽമീഡിയയിൽ തരംഗമായി മാറിയിരിക്കുകയാണ്.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...