നസ്റിയയുടെ പേജ് ഹാക്ക് ചെയ്തു; അമ്പരപ്പിച്ച് പേജിൽ ലൈവ് വിഡിയോ

nazriya
SHARE

നടി നസ്രിയയുടെ ഇൻസറ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. താരം തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പ്രൊഫൈൽ ഹാക്ക് ചെയ്യപ്പെട്ടുവെന്നും മെസേജുകൾക്ക് ദയവായി മറുപടി അയയ്ക്കരുതെന്നും നസ്രിയ പറഞ്ഞു. തിങ്കളാഴ്ച വൈകിട്ടോടെയാണ് നസ്രിയയുടെ ഇൻസ്റ്റഗ്രാം പ്രൊഫൈലി‍ൽ നിന്നും ലൈവ് വിഡിയോ പുറത്തുവന്നത്. വിദേശ ഭാഷസംസാരിക്കുന്ന രണ്ട് യുവാക്കളെയും വിഡിയോയിൽ കാണാമായിരുന്നു.

ഹാക്കേർസ് തന്നെയാണ് നസ്രിയയുടെ പ്രൊഫൈലിലൂടെ ലൈവ് വിഡിയോ സ്ട്രീം ചെയ്തത്. ‘ഏതോ കോമാളികള്‍ ഇൻസ്റ്റഗ്രാം പേജ് ഹാക്ക് ചെയ്തിരിക്കുന്നു. കുറച്ചുദിവസത്തേക്ക് എന്റെ പേരിൽ വരുന്ന മെസേജുകൾക്കു മറുപടി കൊടുക്കരുത്.’–നസ്രിയ പറഞ്ഞു.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...