'ഈ കക്ഷിയാണ് എന്റെ സ്ട്രെസ്സ് മാറ്റുന്നത്'; വിഡിയോ പങ്കുവച്ച് ശോഭന

sobhana
SHARE

സൗന്ദര്യവും കഴിവും ഒത്തിണങ്ങിയ അഭിനേത്രീയാണ് ശോഭന. സിനിമയിൽ താരം അത്ര സജീവമല്ലെങ്കിലും സമൂഹമാധ്യമങ്ങളില്‍ അവർ പങ്കുവയ്ക്കുന്ന പോസ്റ്റുകൾക്ക് വലിയ പിന്തുണയും സ്നേഹവും ലഭിക്കാറുണ്ട്. കൂടുതൽ നൃത്തങ്ങളെ കുറിച്ചുള്ള വിശേഷങ്ങളാണ് ശോഭന പങ്കുവയ്ക്കാറുള്ളത്. ശോഭനയുടെ നൃത്ത വീഡിയോകളും നൃത്തവിദ്യാലയമായ ‘കലാര്‍പ്പണ’യിലെ കുട്ടികളുടെ വിശേഷങ്ങളും ഒക്കെ താരം ആരാധകരുമായി പങ്കു വയ്ക്കാറുണ്ട്. 

എന്നാൽ ഇക്കുറി താരം എങ്ങനെയാണ് സ്ട്രെസ്സ് കൈകാര്യം ചെയ്യുന്നതെന്ന് പറഞ്ഞുകൊണ്ടുള്ള വീഡിയോ ആണ് പങ്കുവയ്ക്കുന്നത്. ഒരുപാട് ആളുകൾ ഇക്കാര്യം തന്നോട് ചോദിക്കാറുണ്ട് എന്നുള്ള മുഖവരയോട് കൂടിയാണ് ശോഭന വിഡിയോ തുടങ്ങുന്നത്. എന്നിട്ട് സ്ട്രെസ് മാറ്റാൻ  താൻ സ്ഥിരമായി സ്വികരീക്കുന്ന മാർഗങ്ങളും പറയുന്നു. വീടിനെ കുറിച്ചും ,നൃത്തത്തെ കുറിച്ചും പറഞ്ഞ് വാചാലയായ ശോഭന ഏറ്റവും നല്ല മാർഗമായി തന്റെ വളർത്തുനായയെയും ഒപ്പം പരിചയപ്പെടുത്തുന്നു. ഈ കക്ഷി തന്റെ സ്ട്രെസ്സ് മാറ്റിത്തരുന്നുവെന്നും തന്റെ വളർത്തുനായയെക്കുറിച്ച് ശോഭന പറയുന്നു. “ഇതാണ് സ്ട്രെസ്സ് മാറ്റാനുള്ള ഏറ്റവും നല്ല മാർഗം, ശരിയല്ലേ,” എന്ന ക്യാപ്ഷനോട് കൂടിയാണ് താരം വീഡിയോ പങ്കുവച്ചിട്ടുള്ളത്. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...