ക്ലൈമാക്സിനു പിന്നാലെ ‘മാസ്റ്റർ’ എച്ച്ഡിയും ചോർന്നു; ചിത്രം തമിഴ് റോക്കേഴ്സിലുൾപ്പെടെ

masterwb
SHARE

ക്ലൈമാക്സ് ചോർന്നതിനു പിന്നാലെ വിജയ് നായകനായ ലോകേഷ് കനകരാജ് ചിത്രം 'മാസ്റ്ററി'ന്റെ എച്ച്ഡി പതിപ്പും ചോർന്നു. തമിഴ്‌ റോക്കേഴ്‌സ് അടക്കമുള്ള പൈറസി ‌സൈറ്റുകളിലാണ് പതിപ്പ് പ്രത്യക്ഷപ്പെട്ടത്. റിലീസ് കഴിഞ്ഞതിന് പിന്നാലെ സൈറ്റുകളിൽ ചിത്രം എത്തി തുടങ്ങിയെന്നാണ് റിപ്പോർട്ടുകൾ.

ജനുവരി 13-ന് റിലീസ് ചെയ്യാനിരിക്കേ സിനിമയിലെ ഏതാനും ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ ചോര്‍ന്നിരുന്നു. സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലാവുകയും ചെയ്തു.'മാസ്റ്ററി'ന്റെ സംവിധായകൻ ലോകേഷ് കനകരാജ് ആയിരുന്നു ചിത്രം ചോർന്ന വിവരം വെളിപ്പെടുത്തിയത്. ചിത്രത്തിന്റെ ചോർന്ന രംഗങ്ങൾ ആർക്കെങ്കിലും ലഭിച്ചാൽ അവ ഷെയർ ചെയ്യരുതെന്ന് ലോകേഷ് കനകരാജ് ട്വീറ്റിൽ അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...