വിവരിക്കാനാകില്ല; സദാ ഒരു ബെഡ്ഷീറ്റിനുള്ളിൽ; ഡിപ്രഷനെക്കുറിച്ച് നടി മേഘ്ന; വിഡിയോ

meghna-vincent1
SHARE

സാധാരണക്കാർ മുതൽ സെലിബ്രിറ്റികൾ വരെ നേരിടുന്ന അവസ്ഥയാണ് വിഷാദരോഗം അഥവാ ഡിപ്രഷൻ. പണ്ടു കാലം മുതൽക്കേ ഈ രോഗം പലരിലും കണ്ടു വരുന്നുണ്ടായിരുന്നു. എന്നാൽ ഇന്ന് പലരും ഇത് തുറന്നു പറയാൻ തുടങ്ങി. കായികതാരങ്ങൾ, ബോളിവുഡ്, ഹോളിവുഡ് , ടോളിവുഡ് നടിമാർ തങ്ങൾ നേരിട്ട ദുരവസ്ഥ വെളിപ്പെടുത്തി. ഡിപ്രഷൻ ആർക്കും വരാമെന്നും അതിനെ മറികടക്കാവുന്നതേയുള്ളൂവെന്നും തിരിച്ചറിയണമെന്നു ഇവർ ഒരേ സ്വരത്തിൽ പറയുന്നു. 

മലയാളി നടി മേഘ്ന വിൻസെന്റിനും നേരിടേണ്ടി വന്നു ഇത്തരമൊരു അവസ്ഥ. രണ്ടര വർഷം മുമ്പ് ഡിപ്രഷനിലൂടെ കടന്നു പോയെന്നും ആ അവസ്ഥ വാക്കുകൾെകാണ്ട് വിവരിക്കാനാകില്ലെന്നും നടി പറയുന്നു. യുട്യൂബ് ചാനലിലൂടെ ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുമ്പോഴാണ് താരത്തിന്റെ വെളിപ്പെടുത്തൽ. 

ഡിപ്രഷൻ എങ്ങനെയാണു മറികടന്നതെന്നും ഇത്രയേറെ പ്രശ്നങ്ങൾ നേരിട്ടിട്ടും എങ്ങനെയാണ് സന്തോഷത്തോടെയിരിക്കാൻ സാധിക്കുന്നതുമെന്ന ചോദ്യത്തോടാണു മേഘ്ന പ്രതികരിച്ചത്. ‘‘ആ അവസ്ഥ എന്താണെന്ന് വാക്കുകൾ കൊണ്ട് വിവരിക്കാനാകില്ല. മുഴുവൻ സമയവും ഒരു ബെഡ്ഷീറ്റിനുള്ളിൽ ഇരിക്കുകയായിരുന്നു. എനിക്ക് ആരെയും ഫെയ്സ് ചെയ്യേണ്ടായിരുന്നു. അങ്ങനെയൊരു അവസ്ഥയായിരുന്നു എന്റേത്. ഈയൊരു അവസ്ഥയിലൂടെ കടന്നു പോകുന്നവർ അതിൽനിന്നു പുറത്തു വരാൻ ആഗ്രഹിക്കുന്നുണ്ടാകും. പക്ഷേ അതത്ര എളുപ്പമല്ല. എന്താണ് അനുഭവിച്ചു കൊണ്ടിരിക്കുന്നതെന്ന് അവർക്കു തന്നെ മനസ്സിലാകാത്ത അവസ്ഥയാണത്’’ – മേഘ്ന പറഞ്ഞു. 

ഡിപ്രഷൻ എങ്ങനെയാണു മറികടന്നു വന്നതെന്ന് ഒരു വിഡിയോ ആയി ചെയ്യാനാണ് ആഗ്രഹിക്കുന്നതെന്നും വൈകാതെ അതു ചെയ്യുമെന്നും മേഘ്ന പറയുന്നു

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...