'ഇനി ഒറ്റക്കൊമ്പന്റെ തേരോട്ടം’; 25 കോടി ബജറ്റ്; മാസ് ലുക്കിൽ സുരേഷ്ഗോപി

suresh-gopi
SHARE

 ‘ഇന്നലെ മകരദീപം തെളിഞ്ഞു. എല്ലാവരുടെയും അനുഗ്രഹാശംസകളോടെ ഒറ്റക്കൊമ്പന്റെ തേരോട്ടം തുടങ്ങുന്നു..’ സുരേഷ് ഗോപിയുടെ ഫെയ്സ്ബുക്ക് പേജിലെ വരികൾ മാസ് ചിത്രത്തിന്റെ വരവ് വ്യക്തമാക്കുകയാണ്. ഏറെ വിവാദങ്ങൾക്ക് ശേഷം പ്രഖ്യാപിച്ച ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുകയാണെന്ന് താരം തന്നെ വ്യക്തമാക്കുന്നു. പുതിയ ലുക്കിലുള്ള ചിത്രവും അദ്ദേഹം പങ്കുവച്ചു.

മുളകുപാടം ഫിലിംസിന്റെ ബാനറിൽ ടോമിച്ചൻ മുളകുപാടം നിർമിക്കുന്ന ചിത്രം മാത്യൂസ് തോമസാണ് സംവിധാനം ചെയ്യുന്നത്. 25 കോടിയാണ് ചിത്രത്തിന്റെ ബജറ്റ്. സുരേഷ് ഗോപിയെ കൂടാതെ മുകേഷ്, വിജയരാഘവൻ, രൺജി പണിക്കർ, ജോണി ആന്റണി, സുധി കോപ്പ, കെപിഎസി ലളിത എന്നിവരും ചിത്രത്തിലുണ്ടാവും. നായികയും വില്ലനും ബോളിവുഡിൽ നിന്നായിയിരിക്കും.

സുരേഷ് ഗോപിയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രം എന്നാണ് അണിയറക്കാർ അവകാശപ്പെടുന്നത്. 250–ാമത് സുരേഷ് ഗോപി ചിത്രമെന്ന രീതിയിൽ നേരത്തെ സിനിമയുടെ ടീസർ പുറത്തിറങ്ങി വലിയ ഹിറ്റായിരുന്നു. 

 

 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...