നിഗൂഢതകളുടെ ആഴം കൂട്ടി മമ്മൂട്ടിയുടെ പ്രീസ്റ്റ്; പിടിതരാതെ ടീസർ; വിഡിയോ

priest-mammootty-tsr
SHARE

‘വിശ്വസിച്ചാലും ഇല്ലെങ്കിലും ശാസ്ത്രത്തിന്റെ ഏതു തിയറിയിലും അതിനെ മറികടന്നുപോകുന്ന ഒരു ഡാർക്ക് സോൺ ഉണ്ടെന്ന് പറയാറുണ്ട്..’ പോസ്റ്ററുകൾക്ക് പിന്നാലെ നിഗൂഢതകളുടെ ആഴം കൂട്ടി മമ്മൂട്ടി ചിത്രം ദി പ്രീസ്റ്റിന്റെ ടീസർ. വ്യത്യസ്ത ഗെറ്റപ്പ് കൊണ്ട് തന്നെ മമ്മൂട്ടി ആരാധകർക്കിടെ പ്രീസ്റ്റിന്റെ പോസ്റ്റർ വൈറലായിരുന്നു. വിഡിയോ കാണാം. 

മമ്മൂട്ടി–മഞ്ജു വാരിയർ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി നവാഗതനായ ജോഫിൻ ടി. ചാക്കോയാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. ആന്റോ ജോസഫും ബി. ഉണ്ണിക്കൃഷ്ണനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. കൈദി ഫെയിം ബേബി മോണിക്ക, നിഖില വിമല്‍, ശ്രീനാഥ് ഭാസി, മധുപാല്‍,ജഗദീഷ്, എന്നിവരും പ്രീസ്റ്റിലുണ്ട്.  ജോഫിന്റെ കഥക്ക് ദീപു പ്രദീപും ശ്യാം മേനോനുമാണ് തിരക്കഥ ഒരുക്കുന്നത്.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...