മഞ്ജു വാര്യരുടെ ആദ്യ ഹൊറർ ചിത്രം; ചതുർമുഖം ഫെബ്രുവരിയിൽ

manju-warrier-in-chathurmuk
SHARE

പത്തുമാസത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്തെ തിയറ്ററുകളില്‍ സിനിമയെത്തി. കോവിഡ് കാരണം അടച്ചിട്ടിരുന്ന തിയറ്ററുകളിൽ വിജയയുടെ മാസ്റ്ററാണ് ആദ്യമെത്തിയത്. നിരവധി മലയാളം സിനിമകളാണ് തിയേറ്ററുകൾ കാത്ത് നിൽക്കുന്നത്. മഞ്ജു വാര്യരും സണ്ണി വെയ്നും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ചതുർമുഖം' ആണ് അതിലൊരു ചിത്രം. ഫെബ്രുവരിയിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. 

25 വര്‍ഷത്തെ കരിയറില്‍ മഞ്ജു ആദ്യമായ് അഭിനയിക്കുന്ന ഹൊറര്‍ സിനിമയെന്നതാണ് ചതുര്‍മുഖത്തിന്റെ പ്രതേകത. ഇത്രയും കാലത്തെ സിനിമാജീവിതത്തില്‍ ആദ്യമായ് റോപ്പ് സ്റ്റണ്ടുകള്‍ ചെയ്തുവെന്ന പ്രത്യേകതയും ചതുര്‍മുഖത്തിനുണ്ട്. അഞ്ചര കോടിമുതല്‍ മുടക്കില്‍ വിഷ്വല്‍ഗ്രാഫിക്സിന് പ്രാധ്യാന്യം നല്‍കി കൊണ്ട് നിര്‍മ്മിച്ചിരിക്കുന്ന സിനിമയുടെ ഹൈലൈറ്റ് തന്നെ ഇത് വരെ കാണാത്ത മഞ്ജു വാര്യരുടെ ആക്ഷന്‍ സീക്വന്‍സുകളാണ്. മഞ്ജുവാര്യരുടെ മുൻപ് കണ്ടിട്ടില്ലാത്ത മുഖമാണ്  ഈ സിനിമയില്‍ ഒരുക്കിയിട്ടുള്ളത് എന്നാണ് അണിയറക്കാര്‍ പറയുന്നത്.

ഹൊറർ ത്രില്ലറായി ഒരുങ്ങുന്ന ചിത്രം രഞ്ജിത് കമല ശങ്കറും സലിൽ വിയും ചേർന്നാണ് സംവിധാനം ചെയ്യുന്നത്. അഭയകുമാർ കെ, അനിൽ കുര്യൻ എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം അഭിനന്ദ് രാമാനുജം. 

ജിസ്‌ ടോംസ് മൂവീസിന്റെ ബാനറിൽ ജിസ്സ് ടോംസും ജസ്റ്റിൻ തോമസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...