സെക്സ്, പ്രണയം, മദ്യം; യുവതികളോട് മൈക്ക് നീട്ടി ചോദ്യം; യുവാക്കള്‍ക്ക് പിടിവീണു

arrest-chennai
SHARE

സമൂഹമാധ്യമങ്ങളിൽ ലക്ഷത്തോളം കാഴ്ചക്കാരുമായി മുന്നേറുന്ന ചില തമിഴ് യൂ ട്യൂബ് വിഡിയോകൾ വാളുകളിലേക്ക് എത്താറുണ്ട്. പ്രണയത്തെ പറ്റിയും സെക്സിനെ പറ്റിയുമുള്ള ചോദ്യങ്ങൾക്ക് യുവതികൾ പരസ്യമായി മറുപടി പറയുന്ന വിഡിയോകൾ വൈറലാകാറുമുണ്ട്. അത്തരം വിഡിയോകൾക്ക് പിന്നിൽ പ്രവർത്തിച്ച മൂന്ന് യൂ ട്യൂബേഴ്സിനെ അറസ്റ്റ് ചെയ്തിരിക്കുകയാണ് തമിഴ്നാട് പൊലീസ്. ചെന്നൈ ടോക്ക്സിന്റെ അണിയറക്കാരെയാണ് പൊലീസ് പൊക്കിയത്.

യു ട്യൂബ് ചാനലിന്റെ പേരിൽ അശ്ലീലം ചോദിച്ച് അറസ്റ്റിലായിരിക്കുകയാണ് ഈ യുവാക്കൾ. ഇതുവരെ ചെയ്ത ഇരുന്നൂറോളം വിഡിയോകളിൽ മിക്കതും സെക്സും മദ്യവും പ്രണയവുമൊക്കെയാണ് ചർച്ചാവിഷയം. ക്യാമറയും മൈക്കുമായെത്തിയ ഇവർ സ്ത്രീകളോട് അസഭ്യം ചോദിച്ചതാണ് പ്രശ്നത്തിനിടയാക്കിയത്. പൊലീസ് അറസ്റ്റ് ചെയ്തതിനെത്തുടർന്ന് മറ്റൊരു സ്ത്രീ കൂടി കേസ് ഫയൽ ചെയ്തു. ചാനലിലൂടെ പ്രതികരിച്ചതിനു ശേഷം ഒട്ടേറെപ്പേർ തന്നെ പരിഹസിക്കുകയും അപമാനിക്കുകയും ചെയ്തുവെന്നാണ് പരാതി.

സെക്ഷൻ 294ബി, 354ബി എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഇത് തീർത്തും ലൈംഗിക അതിക്രമമാണെന്നും പോലീസ് പറഞ്ഞു. ദിനേശ്, അസൻ ബാദ്ഷാ, അജയ് ബാബു എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മാസം ഒരു ലക്ഷത്തിനടുത്താണ് തങ്ങള്‍ ചാനലിലൂടെ സമ്പാദിക്കുന്നതെന്ന് യൂട്യൂബർമാർ പറഞ്ഞു.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...