'ഞങ്ങളുടെ കുഞ്ഞിനെ വെറുതെ വിടൂ'; കുഞ്ഞിന്റെ സ്വകാര്യത മുഖ്യമെന്ന് വിരാട്-അനുഷ്ക

virat-anushka-pic
SHARE

വിരാട്-അനുഷ്ക ദമ്പതികളുടെ കുഞ്ഞിനെ കാണാനുളള ആകാംക്ഷയിലാണ് ആരാധകർ. അപ്പോഴാണ് കുഞ്ഞിന്റെ ഫോട്ടോ മാധ്യമങ്ങളുമായി പങ്കുവെക്കില്ലെന്ന പ്രഖ്യാപനവുമായി താരങ്ങൾ എത്തുന്നത്. കുഞ്ഞിന്റെ സ്വകാര്യതയാണ് തങ്ങള്‍ക്കു പ്രധാനമെന്നും അതിനെ ഹനിക്കുന്നതൊന്നും ചെയ്യില്ലെന്നും താരങ്ങൾ ഉറച്ചുപറഞ്ഞു. ഇക്കാര്യം മാധ്യമങ്ങളുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനായി ഇരുവരും പ്രത്യേക കുറിപ്പുമെഴുതി. 

ഇത്രയും നാൾ നൽകിയ എല്ലാ പിന്തുണയ്ക്കും സ്നേഹത്തിനും നന്ദി പറഞ്ഞാണ് കുറിപ്പ് തുടങ്ങുന്നത്. കുഞ്ഞിന്റെ മാതാപിതാക്കൾ എന്ന നിലയില്‍ ചെറിയ അഭ്യർത്ഥനയുണ്ടെന്നും യാതൊരു വിധത്തിലും കുഞ്ഞിന്റെ സ്വകാര്യതയ്ക്ക് ദോഷം സംഭവിക്കരുതെന്നുമാണ് കുറിപ്പിന്റെ ഉളളടക്കം. അതിനായി എല്ലാവരുടെയും സഹകരണം വേണമെന്നും ദമ്പതിമാർ ആവശ്യപ്പെട്ടു.

മാധ്യമങ്ങൾക്ക് എഴുതാനുളള വാർത്ത തങ്ങളെക്കുറിച്ചുളളതാകട്ടെ, അതിൽ നിന്ന് കുഞ്ഞിനെ ഒഴിവാക്കണമെന്നും കുറിപ്പിൽ പറയുന്നു. രണ്ട് ദിവസങ്ങൾക്ക് മുൻപേ വിരാടിന്റെ സഹോദരൻ വികാസ് പോസ്റ്റ് ചെയ്ത ചിത്രം പിൻവലിക്കുകയും അത് കുഞ്ഞിന്റെ യഥാർത്ഥ ചിത്രമല്ലെന്ന് വികാസ് പിന്നീട് വ്യക്തത വരുത്തുകയും ചെയ്തിരുന്നു. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...