ആ വാർത്തയൊന്നും ആരാധകരെ ബാധിച്ചില്ല; വാനോളം ആവേശം

vijay-master
SHARE

സിനിമ തിയറ്ററുകള്‍ ഇന്ന് തുറക്കാനിരിക്കെ ആവേശത്തോടെ ആരാധകരും തീയറ്ററുകളുടെ നടത്തിപ്പുകാരും. കോവിഡ് കാലത്ത് തീയേറ്ററില്‍ ആദ്യമെത്തുന്ന വിജയ് ചിത്രം മാസ്റ്ററിനെ വിജയമാക്കാനുളള ഒരുക്കത്തിലായിരുന്നു ആരാധകര്‍.

വിജയിയും വിജയ് സേതുപതിയും ഒന്നിച്ച മാസ്റ്ററിന്റെ ക്ലൈമാക്സ് പുറത്തായെന്ന വാര്‍ത്തയൊന്നും ആരാധകരെ ബാധിച്ചിട്ടേയില്ല. കോവിഡ് പ്രതിസന്ധിയെ മറികടന്നും മാസ്റ്ററിനെ മാസ്റ്റര്‍പീസാക്കാനുളള ഒാട്ടമാണ്. ആദ്യ ഷോകള്‍‌ക്കുളള ടിക്കറ്റുകളെല്ലാം മണിക്കൂറുകള്‍ക്ക് മുന്‍പേ വിറ്റു തീര്‍ത്തു. 

മാസങ്ങളായി പൂട്ടിക്കിടന്ന തീയേറ്ററുകള്‍ വൃത്തിയാക്കി ഉപകരണങ്ങളെല്ലാം പഴയ പടിയാക്കാനുളള പരിശ്രമത്തിലായിരുന്നു തീയറ്റര്‍ ഉടമകളും ജീവനക്കാരും. പൂര്‍ണമായും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് പ്രദര്‍ശനം. പകുതി സീറ്റില്‍ മാത്രമാണ് പ്രവേശനം അനുവദിക്കുക. ഏറെ വൈകാതെ സിനിമ തീയറ്ററുകളെല്ലാം തിരക്കേറി പഴയപടിയാകുമെന്ന പ്രതീക്ഷയിലാണ് സിനിമമേഖല.

MORE IN KERALA
SHOW MORE
Loading...
Loading...