റിലീസിന് തൊട്ടു മുമ്പ് 'മാസ്റ്റേഴ്സ്' ചോർന്നു; ഓൺലൈനിൽ രംഗങ്ങൾ

SHARE
leakedmasters-12

പ്രതിസന്ധികളെ മറികടന്ന് തിയറ്ററുകളിലെത്തുന്ന വിജയ് ചിത്രം മാസ്റ്റേഴ്സിലെ രംഗങ്ങൾ ഓൺലൈനിൽ. ചിത്രത്തിന്റെ സംവിധായകൻ ലോകേഷ്കനഗരാജ് തന്നെയാണ് സിനിമ ചോർന്ന കാര്യം വെളിപ്പെടുത്തിയത്. ഒന്നര വർഷത്തെ കഷ്ടപ്പാടിനൊടുവിലാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നതെന്നും തിയറ്ററിലെത്തുവോളം കാത്തിരിക്കണമെന്നും  അദ്ദേഹം ട്വിറ്ററിലൂടെ അഭ്യർഥിച്ചു. 

' പ്രിയപ്പെട്ടവരെ, മാസ്റ്റേഴ്സ് നിങ്ങളിലേക്ക് എത്തുന്നത് ഒന്നര വർഷത്തെ കഷ്ടപ്പാടിനും പരിശ്രമത്തിനുമൊടുവിലാണ്. തിയറ്ററിൽ നിങ്ങൾക്ക് ആവോളം ആസ്വദിക്കാനാകുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. ചിത്രത്തിലെ ചോർന്ന രംഗങ്ങൾ നിങ്ങൾക്ക് ഏതെങ്കിലും വിധത്തിൽ ലഭിച്ചാൽ അത് മറ്റുള്ളവർക്ക് കൈമാറാതിരിക്കുക. മാസ്റ്റേഴ്സ് നിങ്ങളിലേക്കെത്താൻ ഇനി ഒരു ദിവസം മാത്രം എന്നായിരുന്നു ലോകേഷ് കനഗരാജിന്റെ ട്വീറ്റ്. 

ഹിന്ദി ഉൾപ്പടെ അഞ്ച് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ലോകേഷ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും.

നാളെയാണ് ചിത്രത്തിന്റെ മാസ് റിലീസ് നിശ്ചയിച്ചിരിക്കുന്നത്. ചോര്‍ന്ന ദൃശ്യങ്ങൾ പങ്കുവയ്ക്കുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്ന്  തമിഴ് താരങ്ങളും  സിനിമാ പ്രവർത്തകരും ആവശ്യപ്പെട്ടിട്ടുണ്ട്. ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ അത് റിപ്പോർട്ട് ചെയ്യണമെന്നും ചലച്ചിത്ര പ്രവർത്തകർ അഭ്യർത്ഥിച്ചിട്ടുണ്ട്.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...