‘തല ഇടിച്ച് ചിതറി മരിച്ചേനെ'; വൈറ്റില മേൽപ്പാലത്തിലെ യാത്രനുഭവം പറഞ്ഞ് സാബുമോൻ

vytilasabumon-12
SHARE

വൈറ്റില മേൽപ്പാലത്തിലൂടെ യാത്ര ചെയ്തപ്പോൾ 'തലനാരിഴ'യ്ക്കാണ് രക്ഷപെട്ടതെന്ന് നടൻ സാബുമോൻ. തല ഇടിച്ചു ചിതറി മരിച്ചേനെയെന്നും സാബുമോൻ തമാശയ്ക്ക് പറയുന്നുണ്ട്. മുന്നറിയിപ്പ് തന്ന വി ഫോറിന് നന്ദി, ഇനിയും ഇത്തരം മുന്നറിയിപ്പുമായി വരണേയെന്നും സാബുമോൻ വിഡിയോയിൽ പറയുന്നു. 

കൂട്ടുകാരുമൊത്ത് കാറിൽ സഞ്ചരിക്കുന്ന വിഡിയോയാണ് താരം പങ്കുവച്ചത്. വൈറ്റില മേൽപ്പാലത്തിലെ മെട്രോ ഗർഡറിനടുത്ത് വച്ചാണ് സാബുമോന്റെ കിടിലൻ ഡയലോഗ്. മേൽപാലത്തിലൂടെ ഉയരമുള്ള വാഹനങ്ങൾ കടന്നു പോകുമ്പോൾ മെട്രോ ഗർഡറിൽ തട്ടുമെന്ന് പ്രചാരണമുണ്ടായിരുന്നു. ഈ വിമർശനങ്ങൾക്കു മറുപടിയെന്നോളമായിരുന്നു സാബുമോന്റെ ഈ വിഡിയോ ട്രോൾ.

വൈറ്റില, കുണ്ടന്നൂർ മേൽപാലങ്ങൾ പൊതുഗതാഗതത്തിന് തുറന്നുകൊടുത്തതിനു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കുവച്ച ചിത്രവും സൈബർ ലോകത്ത് ചർച്ചയായിരുന്നു. വൈറ്റില ഫ്ലൈഓവറിൽ മെട്രോ ഗർഡറിനു താഴേക്കൂടി ഒരു കണ്ടെയ്നർ ലോറി കടന്നുപോകുന്ന ചിത്രമാണ് മുഖ്യമന്ത്രി പങ്കുവച്ചത്.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...