അന്ന് അറിയാതെ കണ്ണു നിറ‍ഞ്ഞുപോയി; ആ ഓർമകളില്‍ മേജർ രവി; വിഡിയോ

major-ravi
SHARE

മരടിലെ ഫ്ളാറ്റ് സമുച്ചയങ്ങൾ പൊളിച്ചതിനെക്കുറിച്ചുള്ള ഓര്‍മകൾ പങ്കുവെച്ച് മേജർ രവി.  ഒരുപാട് ആളുകളുടെ സ്വപ്നങ്ങൾ തകർന്നുവീണ ദിവസമാണ് ജനുവരി പതിനൊന്നെന്നും കേരളത്തിന്റെ ചരിത്രത്തിൽ ഇതൊരു‌ കറുത്ത അധ്യായമായിരിക്കുമെന്നും മേജർ രവി ഫെയ്സ്ബുക്കിൽ പറഞ്ഞു. പൊളിഞ്ഞു വീഴുന്ന സമയത്ത് അറിയാതെ കണ്ണ് നിറഞ്ഞു പോയെന്നും അദ്ദേഹം പറയുന്നു.‌

‘ജനുവരി 11, കഴിഞ്ഞ വർഷം ഈ ദിവസം, കുറേ മലയാളികൾ സങ്കപ്പെടുകയും മറ്റ് ചിലർ കയ്യടിക്കുകയും ചെയ്ത ദിവസമാണ്. മരട് ഫ്ലാറ്റുകൾ പൊളിഞ്ഞു വീണ ആ ദിവസത്തിന് ഒരു വര്‍ഷം. ഇതിനു പിന്നിൽ വേദനിക്കുന്ന ഒരുപാട് കുടുംബങ്ങളുണ്ട്. അവർ ഇപ്പോഴും ആ സങ്കടത്തിൽ തന്നെയായിരുന്നു. അന്ന് ഈ ഫ്ലാറ്റുകൾ പൊളിച്ചില്ലായിരുന്നെങ്കിൽ കോവിഡിന്റെ സമയത്ത് പല കാര്യങ്ങള്‍ക്കായി അതിനെ ഉപയോഗിക്കാമായിരുന്നു. എന്തിനായിരുന്നു അത് ഇത്രവേഗം പൊളിച്ചുകളഞ്ഞത്. ആയിരം ആളുകൾക്കെങ്കിലും ഈ കോവിഡ് കാലത്ത് ആ ഫ്ലാറ്റുകള്‍ അഭയം നൽകിയേനെ

നശിപ്പിക്കുക, നാശം വരുത്തുക എന്നത് മാത്രമാണ് ഇപ്പോഴത്തെ രീതി. ആ ഫ്ലാറ്റുകൾ പൊളിച്ചതുകൊണ്ട് ഗവൺമെന്റിനും ആ കുടുംബങ്ങൾക്കും നഷ്ടം മാത്രമാണ് ഉണ്ടായത്. ഞങ്ങൾ അറിയാതെ കണ്ണുനിറഞ്ഞപോയ അവസ്ഥ, സ്വപ്നങ്ങൾ തകർന്നുപോയ നിമിഷം. അത് കണ്ട് അനുഭവിച്ചവരാണ് ഞങ്ങൾ. ആ സമയത്ത് സ്വാന്തനമേകാന്‍ വന്ന എല്ലാവർക്കും നന്ദി.’

പെൻഷൻ മേടിച്ച് കിട്ടിയ പൈസ കൊണ്ട് ജീവിച്ച കുടുംബങ്ങൾ ഫ്ലാറ്റിലുണ്ടായിരുന്നു. അവര്‍ ഇപ്പോൾ വാടക വീട്ടിലാണ് താമസിക്കുന്നത്. ഒരുപാട് ആളുകളുടെ സ്വപ്നങ്ങൾ തകർന്നുവീണ ദിവസമാണ് ജനുവരി പതിനൊന്ന്. കേരളത്തിന്റെ ചരിത്രത്തിൽ ഇതൊരു കറുത്ത ദിവസമാണ്. കാരണം ഇവിടെ എല്ലാവർക്കും നഷ്ടം മാത്രമാണ് സംഭവിച്ചത്.’– മേജർ രവി പറഞ്ഞു. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...