നായകൻ തളർന്ന് കിടക്കയിൽ; ചികിൽസയ്ക്ക് പണമില്ല; കണ്ണുനിറഞ്ഞ് ഭാരതിരാജ; വിഡിയോ

bharathiraja-babu
SHARE

1991–ൽ പുറത്തിറങ്ങിയ 'എൻ ഉയിർ തോഴൻ' എന്ന സിനിമയിലൂടെ തമിഴ് സിനിമയിലെ ശ്രദ്ധേയനായ നായകനാണ് ബാബു. ഭാരതിരാജ സംവിധാനം ചെയ്ത സിനിമയുടെ തിരക്കഥയും ബാബു തന്നെയാണ് രചിച്ചത്. പെരുംപുള്ളി, തായമ്മ തുടങ്ങിയ സിനിമകളിലും ബാബു അഭിനയിച്ചിരുന്നു. 

മാനസര വാഴ്ത്തുങ്കളെന്‍ എന്ന സിനിമയിലെ സ്റ്റണ്ട് രംഗത്തിൽ ഡ്യൂപ്പില്ലാതെ അഭിനയിച്ച ബാബുവിന് അന്ന് ഗുരുതരമായി പരുക്കേൽക്കുകയായിരുന്നു. നട്ടെല്ലിന് പരുക്കേറ്റ ബാബു പിന്നീട് വർഷങ്ങളോളം തളർന്നു കിടന്നു. പിന്നീട് 2004–ൽ രാധ മോഹൻ സംവിധാനം ചെയ്ത പ്രകാശ് രാജ് ചിത്രം സ്മൈൽ പ്ലീസിന് വേണ്ടി സംഭാഷണം ഒരുക്കിയിരുന്നു. പക്ഷേ ചിത്രം പുറത്തുവന്നില്ല. 

കഴിഞ്ഞ 20 വർഷക്കാലമായി കിടപ്പിലാണ് ബാബു. അടുത്തിടെ ബാബുവിനെ കാമാൻ സംവിധായകൻ ഭാരതിരാജ എത്തിയ വിഡിയോ ആണ് കണ്ണുനിറയ്ക്കുന്നത്. ചികിൽസയ്ക്ക് പണമില്ലാതെ ബാബു പണത്തിനായി കേഴുകയാണ്. ബാബു കരഞ്ഞ് ലപറയുന്നത് കേട്ട് ഭാരതിരാജയുടെ കണ്ണുകളും നിറഞ്ഞൊഴുകി. ബാബുവിനായി സഹായം തേടി നിരവധിപേരാണ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...