കോവിഡ് ബാധിച്ച ബച്ചന്റെ ഉപദേശം വേണ്ട; കോടതിയിൽ ഹർജി

amitabh-bachchan
SHARE

അമിതാബ് ബച്ചന്റെ ശബ്ദത്തിലുള്ള പ്രീ കോളർ ട്യൂൺ മാറ്റണമെന്നാവശ്യപ്പെട്ട് ഹര്‍ജി. കുടുംബാംഗങ്ങൾക്കുൾപ്പെടെ കോവിഡ് വന്നതിനാൽ രോഗമാനദണ്ഡങ്ങൾ പറയാന്‍ ബച്ചൻ യോഗ്യനല്ലെന്ന് സാമൂഹ്യപ്രവർത്തകൻ‍ രാകേഷ് ഡൽഹി ഹൈക്കോടതിയില്‍ സമർപ്പിച്ച ഹർജിയിൽ പറയുന്നു. 

ബച്ചൻ പരസ്യത്തിന് പണം വാങ്ങിയെന്നും ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഒരുപാട് ആളുകൾ സൗജന്യമായി പരസ്യം ചെയ്യാന്‍ തയ്യാറായി നില്‍ക്കുമ്പോളാണ് സർക്കാർ അമിതാബ് ബച്ചന് പണം നല്‍കിയതെന്നും ഹർജിയിൽ വിമർശിക്കുന്നു. 

രാജ്യസേവനവുമായി ബന്ധപ്പെട്ടും സാമൂഹ്യപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടും താരത്തിന് നല്ലൊരു ചരിത്രം ഇല്ലെന്നും പരാതിക്കാരൻ‌ ആരോപിച്ചു. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...