‘മെഷീൻ ഗൺ അവൻ ലൈറ്ററായി ഉപയോഗിക്കുന്നു; റോക്കിഭായ് അല്ലേ പുള്ളേ..’; തരംഗം

kgf-troll
SHARE

‘മെഷീൻ ഗൺ അവൻ ലൈറ്ററായി ഉപയോഗിക്കുന്നു.. എടോ, എടോ തന്റെ താടിക്ക് തീ പിടിച്ചാൽ..’ ട്രോളുകൾ ഇങ്ങനെ. വെറും 9 മണിക്കൂർ കൊണ്ട് ഒന്നരക്കോടിയിലധികം കാഴ്ചക്കാർ. 1.8 മില്യൺ ലൈക്ക്.. സമൂഹമാധ്യമങ്ങളിൽ റോക്കിഭായ് തകർത്തുവാരുകയാണ്. ആരാധകർ ഏറെ കാത്തിരുന്ന സിനിമയുടെ ട്രെയിലർ പ്രതീക്ഷ കാത്തു എന്നാണ് ഉയരുന്ന അഭിപ്രായം. തോക്കിൽ നിന്നും സിഗരറ്റ് കത്തിക്കുന്ന റോക്കിയുടെ ചിത്രം ഇതിനോടകം ട്രോൾ പേജുകളിലും ഇടം പിടിച്ചു.

rocky-troll-new

ജനുവരി 8–ന് പുറത്തിറങ്ങുമെന്ന് പറഞ്ഞ ടീസർ ലീക്ക് ആയതോടെ കെജിഎഫ് 2 അണിയറക്കാർ പറഞ്ഞതിലും നേരത്തെ ചിത്രത്തിന്റെ ടീസർ ഒൗദ്യോഗികമായി പുറത്തിറക്കിയത്. കോലര്‍ സ്വര്‍ണഖനിയുടെ കഥ പറയുന്ന ഇൗ ബ്രഹ്മാണ്ഡ കന്നഡ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ടീസറിനായി ആരാധകർ കാത്തിരിക്കുകയായിരുന്നു. അതിനിടെയാണ് ടീസർ ലീക്കാകുന്നതും അണിയറക്കാർ പ്രതിസന്ധിയിലാകുന്നതും. 

നായകനായ യാഷും വില്ലനായ സഞ്ജയ് ദത്തും ടീസറിൽ എത്തുന്നുണ്ട്. മാസ് സിനിമയായിരുന്ന ഒന്നാം ഭാഗത്തിനെ വെല്ലുന്ന തരത്തിലുള്ളതാണ് രണ്ടാം ഭാഗത്തിലെ ഭാഗങ്ങൾ. പ്രശാന്ത് നീലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 1951 മുതൽ വർത്തമാനകാലം വരെയുള്ള കഥയാണ് കെജിഎഫ് രണ്ടാം ഭാഗത്തിൽ പറയുന്നത്. 2018 ഡിസംബര്‍ 21-നാണ് ചിത്രത്തിന്‍റെ ആദ്യഭാഗം പുറത്തിറങ്ങിയത്. തെന്നിന്ത്യയിൽ ആകെ തരംഗം തീർത്ത ചിത്രത്തിന്റെ രണ്ടാം ഭാഗം കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസാണ്. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...