'ആറാട്ട്' ലുക്കിൽ മോഹൻലാൽ; പോസ്റ്റര്‍ പുറത്ത്; വൈറൽ

arattu-mohanlal
SHARE

മോഹൻലാലിനെ നായകനാക്കി ബി.ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന 'ആറാട്ട്' എന്ന ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്ത്. നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രമായാണ് ‘ആറാട്ടി’ൽ മോഹൻലാൽ എത്തുന്നത്. ആക്ഷൻ, കോമഡി വിഭാഗത്തില്‍ പെടുന്ന ചിത്രമായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഉദയകൃഷ്ണ ആണ് രചന. 

മുന്‍പ്, ചിത്രത്തിനു വേണ്ടി ചുവന്ന ഷർട്ടും മുണ്ടുമണിഞ്ഞു നിൽക്കുന്ന മോഹൻലാലിന്റെ ചിത്രം സിനിമയുടെ എഡിറ്ററായ ഷമീർ മുഹമ്മദ് പങ്കുവെച്ചിരുന്നു.  മോഹൻലാൽ ഉപയോഗിക്കുന്ന കറുത്ത ബെൻസ് കാറും ചിത്രത്തിലെ ഹൈലൈറ്റാണ്. ‘രാജാവിന്റെ മകനി’ലെ മാസ് ഡയലോഗ് ഓർമിപ്പിക്കാനെന്ന വണ്ണം ഈ കാറിനും  കാറിനും 2255 എന്ന നമ്പറാണു നൽകിയിരിക്കുന്നത്.

ശ്രദ്ധ ശ്രീനാഥാണു നായിക. നെടുമുടി വേണു, സായ്കുമാർ, സിദ്ദിഖ്, വിജയരാഘവൻ, ജോണി ആന്റണി, ഇന്ദ്രൻസ്, രാഘവൻ, നന്ദു, ബിജു പപ്പൻ, ഷീല, സ്വാസിക, മാളവിക, രചന നാരായണൻകുട്ടി തുടങ്ങിയവരും മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...