9 മണിക്കൂർ; ഒന്നരക്കോടി കാഴ്ചക്കാർ; ടീസർ ആഘോഷമാക്കി കെജിഎഫ് ആരാധകർ

kgf-08
SHARE

കാത്തിരിപ്പിനൊടുവിൽ കെജിഎഫ് 2 വിന്റെ ടീസർ എത്തിയത് ആഘോഷമാക്കുകയാണ് ആരാധകർ. റോക്കിഭായുടെ തകർപ്പൻ വരവ് ഒൻപത് മണിക്കൂർ നേരം കൊണ്ട് കണ്ടത് ഒന്നരക്കോടിയിലേറപ്പേരാണ്. 20 ലക്ഷം ലൈക്കുകളും ഒരു ലക്ഷത്തിലേറെ കമന്റുകളും. 

ടീസർ ലീക്കായതോടെയാണ് പറഞ്ഞ ദിവസത്തിനും മുൻപ് അണിയറ പ്രവർത്തകർ ഔദ്യോഗിക റിലീസ് നടത്തിയത്. കോലര്‍ സ്വര്‍ണഖനിയുടെ കഥ പറയുന്ന ഇൗ ബ്രഹ്മാണ്ഡ കന്നഡ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ടീസറിനായി ആരാധകർ കാത്തിരിക്കുകയായിരുന്നു. അതിനിടെയാണ് ടീസർ ലീക്കാകുന്നതും അണിയറക്കാർ പ്രതിസന്ധിയിലാകുന്നതും.

പൃഥ്വിരാജ് പ്രൊഡക്‌ഷൻസാണ് ചിത്രത്തിന്റെ രണ്ടാം ഭാഗം കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നത്. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...