അയാള്‍ നിഷ്കളങ്കനും ശാന്തനുമായിരുന്നു; സുശാന്തിനെക്കുറിച്ച് കോടതി

INDIA-ENTERTAINMENT-CINEMA
SHARE

ബോളിവുഡ് താരം സുശാന്ത് സിങ്ങ് രജ്പുത്തിന്റെ മരണത്തിൽ വാദം കേൾക്കുന്നതിനിടെ താരത്തെക്കുറിച്ച് വ്യക്തിപരമായ പരാമർശങ്ങൾ നടത്തി കോടതി. സുശാന്തിനെ നിഷ്കളങ്കനെന്നും ശാന്തനെന്നുമാണ് കോടതി വിശേഷിപ്പിച്ചത്. 

''സുശാന്തിന്റെ മുഖം കണ്ടാൽ തന്നെ അറിയാം, അയാൾ ഒരു നിഷ്കളങ്കനും ശാന്തനും നല്ലൊരു മനുഷ്യനും ആയിരുന്നു'', സുശാന്തിന്റെ സഹോദരിമാർ നൽകിയ ഹർജി പരിഗണിക്കുന്നതിനിടെ ജസ്റ്റിസ് എസ്എസ് ഷിൻഡെ, എംഎസ് കാർണിക് എന്നിവർ അധ്യക്ഷരായ ബഞ്ച് നിരീക്ഷിച്ചു. 

ജൂൺ 14 ന് മുംബൈയിലെ വസതിയിൽ വെച്ചാണ് സുശാന്തിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മുംബൈ പൊല‌ീസ് അന്വേഷിച്ചുതുടങ്ങിയ കേസ് പിന്നീട് സിബിഐ ഏറ്റെടുക്കുകയായിരുന്നു.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...