‘ഇച്ചാക്കയ്ക്കൊപ്പം’; മമ്മൂട്ടിയുടെ വീട്ടിലെത്തി മോഹൻലാൽ; ചിത്രങ്ങൾ വൈറല്‍

mammootty-lal
SHARE

തിയറ്ററുകൾ തുറക്കാൻ അനുമതി നൽകിയ വാർത്ത പുറത്തുവന്നതോടെ മലയാള സിനിമാലോകം ഉണർന്നിരിക്കുകയാണ്. ഇപ്പോഴിതാ ആരാധകർക്ക് ആവേശമായി മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ചുള്ള ചിത്രങ്ങൾ പുറത്തു വന്നിരിക്കുകയാണ്. മമ്മൂട്ടിയുടെ കൊച്ചിയിലെ പുതിയ വീട്ടിൽ മോഹൻലാൽ സന്ദർശനത്തിനെത്തിയ ചിത്രങ്ങളാണിത്. ലോക്ഡൗണിന് തൊട്ട് മുന്‍പാണ് മമ്മൂട്ടി പനമ്പിള്ളി നഗറിലെ വീടുവിട്ട് വൈറ്റിലയിലെ വീട്ടിലേക്ക് മാറിയത്. മോഹൻലാലും ചിത്രം സ്മൂഹിക മാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. മണിക്കൂറുകള്‍ വീട്ടില്‍ ചെലവഴിച്ചാണ് മോഹന്‍ലാല്‍ മടങ്ങിയത്. ഇച്ചാക്കയ്ക്കൊപ്പം എന്ന തലക്കെട്ടോട് കൂടിയാണ് താരം ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. പൃഥ്വിയും ഫഹദുമെല്ലാം മമ്മൂട്ടിയുടെ വീട്ടിലെത്തിയിരുന്നു. മമ്മൂട്ടിയുടെ പുതിയ ലുക്കിലുള്ള ഫോട്ടോയും കഴിഞ്ഞ ദിവസം വൈറലായിരുന്നു. മുടിയും താടിയും വളര്‍ത്തിയ മമ്മൂട്ടിയുടെ പുതിയ ലുക്ക് ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ആന്റണി പെരുമ്പാവൂരിന്റെ മകളുടെ കല്യാണത്തിനാണ് മമ്മൂട്ടി പുതിയ ലുക്കില്‍ ആരാധകര്‍ക്ക് മുമ്പില്‍ എത്തിയത്. അന്ന് രണ്ട് സൂപ്പര്‍ താരങ്ങളും ഒരുമിച്ചുള്ള ചിത്രങ്ങള്‍ സമൂഹമാധ്യമത്തില്‍ തരംഗമായിരുന്നു.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...