താരസമ്പന്നം ആന്റണി പെരുമ്പാവൂരിന്റെ മകളുടെ വിവാഹം: വിഡിയോ

mohanlal-antony
SHARE

നിർമാതാവ് ആന്റണി പെരുമ്പാവൂരിന്റെ മകളും ഡോക്‌ടറുമായ അനിഷ വിവാഹിതയായി. പെരുമ്പാവൂർ ചക്കിയത്ത് ഡോ വിൻസന്റിന്റെയും സിന്ധുവിന്റെയും മകനായ ഡോക്‌ടർ എമിൽ ആണ് വരൻ. മോഹൻലാൽ കുടുംബസമേതമാണ് വിവാഹത്തിനെത്തിയത്. 

പള്ളിയില്‍ നടന്ന ചടങ്ങിലും പിന്നീട് നടന്ന റിസപ്‍ഷനിലും ആദ്യാവസാനം വരെ മോഹൻലാൽ പങ്കെടുത്തു. ഏറെ നാളുകൾക്കു ശേഷമാണ് മോഹൻലാൽ കുടുംബസമേതം ഒരു പരിപാടിയിൽ പങ്കെടുക്കുന്നത്. മകൾ മായ മോഹൻലാലും പ്രണവുമായിരുന്നു ചടങ്ങിലെ മറ്റൊരു ആകർഷണം.

നവംബർ 29ന് കൊച്ചിയിലെ പള്ളിയിൽ വച്ചായിരുന്നു എമിലിന്റെയും അനിഷയുടെയും വിവാഹനിശ്ചയം. എമിലിന്റെ അമ്മ സിന്ധു പാലാ മുൻസിപ്പൽ ചെയർമാൻ ആയിരുന്ന പരേതനായ ജോസ് പടിഞ്ഞാറേക്കരയുടെ മകളാണ്.

പൂമുഖപ്പടിയിൽ നിന്നെയും കാത്ത് എന്ന ചിത്രത്തിന്റെ നിർമാതാവു കൂടിയാണ് അദ്ദേഹം. 27 വർഷങ്ങളായി ഇരു കുടുംബങ്ങളും തമ്മിൽ അടുപ്പമുണ്ട്. എമിലിന്റെ സഹോദരനും ഒളിമ്പ്യൻ അന്തോണി ആദം എന്ന ചിത്രത്തിൽ ബാലതാരമായി അഭിനയിക്കുകയും ചെയ്തിട്ടുള്ള നീൽ വിൻസെന്റ് ആണ്.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...