'ആശ്വസിപ്പിച്ച് ദുൽഖർ; നീ കടന്നുപോകുന്ന അവസ്ഥ ഓർക്കാനാകുന്നില്ല നിവിൻ'

dq-nivin-shabu
SHARE

നിവിൻ പോളിയുടെ പേഴ്സണൽ മേക്ക് അപ്പ് മാൻ ഷാബു പുൽപ്പള്ളിയുടെ അകാല മരണത്തിൽ അനുശോചിച്ച് സിനിമാലോകം. ദുൽഖർ സൽമാൻ അജു വർഗീസ്, ആന്റണി വര്‍ഗീസ്, ഗീതു മോഹൻദാസ് തുടങ്ങിയ താരങ്ങള്‍ ആദരാഞ്ജലി അർപ്പിച്ചു. 

10 വര്‍ഷമായി നിവിനൊപ്പം ജോലി ചെയ്തു വരികയായിരുന്ന ഷാബു നിവിന്റെ വലംകൈ ആയിരുന്നു. ചലച്ചിത്ര പ്രവർത്തകർക്കിടയിലും പ്രിയങ്കരനായിരുന്നു. 

ഷാബുവിന് ആദരാഞ്ജലി അർപ്പിക്കുന്നതിനൊപ്പം നിവിനെയും കുടുംബത്തെയും ആശ്വസിപ്പിച്ചുകൊണ്ടാണ് ദുൽഖറിന്റെ പോസ്റ്റ്. 

''ഷാബുവിന്റെ കുടുംബത്തിന്റെ ദു:ഖത്തിൽ പങ്കുചേരുന്നു. ബാംഗ്ലൂർ ഡേയ്സിലും വിക്രമാദിത്യനിലും അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ചതിന്റെ ഓർമകൾ ഇപ്പോളുമുണ്ട്. അദ്ദേഹത്തിന്റെ കുടുംബത്തിന് ഈ വിയോഗം താങ്ങാനുള്ള ശക്തി ഉണ്ടാകട്ടെ. ഷൂട്ടിങ്ങിനിടെ ഞങ്ങളെ സഹായിക്കുന്നവരും ഒപ്പമുണ്ടാകുന്നവരുമൊക്കെ ഒരു കുടുംബം പോലെ ആയിത്തീരാറുണ്ട്. നീയിപ്പോൾ കടന്നുപോകുന്ന അവസ്ഥയെക്കുറിച്ച് എനിക്ക് ചിന്തിക്കാനാകുന്നില്ല നിവിൻ. ഈ നഷ്ടം നികത്താനാകില്ല. നിനക്കും റിന്നക്കും പ്രാർത്ഥനകളും സ്നേഹവും'', ദുൽഖർ കുറിച്ചു.

അജു വർഗീസ് ഷാബുവിനെ അനുസ്മരിച്ച് കുറിച്ചത്: ''ഷാബു ഏട്ടാ... ആ കടം വീട്ടാൻ എനിക്കായില്ല  ... മറന്നതല്ല.. ഒരായിരം മാപ്പ് .. ന്തിനാ ഏട്ടാ  ഇങ്ങനെ പോയേ..''.

വയനാട് സ്വദേശിയാണ് ഷാബു. മേക്കപ്പ്മാൻ ഷാജി പുൽപ്പള്ളി സഹോദരനാണ്. നക്ഷത്രം തൂക്കുന്നതിനിടെ മരത്തിൽ നിന്ന് വീണാണ് അപകടം. ആന്തരിക രക്തസ്രാവമാണ് മരണ കാരണം. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...