275 ദിവസത്തിന് ശേഷം പൊതു ഇടത്ത്; സുലൈമാനി കുടിച്ച് മമ്മൂട്ടി; ആരവം

mammootty-tea-video
SHARE

ആരാധകർക്കും മലയാള സിനിമയ്ക്കും പുത്തൻ ഉണർവ് സമ്മാനിച്ച് മമ്മൂട്ടിയുടെ ‘സുലൈമാനി’ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. മമ്മൂക്ക എന്ന് വീട് വിട്ടിറങ്ങുന്നോ അന്ന് ഞങ്ങൾ ബിലാൽ ആരംഭിക്കും എന്ന മംമ്തയുടെ വാക്കുകളും ചേർത്ത് വച്ചാണ് ആരാധകരുടെ ആഘോഷം. കോവിഡ് നിയന്ത്രണങ്ങൾ വന്നതിന് ശേഷം ഏകദേശം 275 ദിവസം മമ്മൂട്ടി വീട്ടിൽ തന്നെയായിരുന്നു. ഇന്നലെ രാത്രിയാണ് അദ്ദേഹം സുഹൃത്തുക്കൾക്കൊപ്പം വീടിന് പുറത്തെത്തിയത്. 

എറണാകുളം കലൂർ സ്റ്റേഡിയത്തിന് സമീപത്ത് നിന്നും സുലൈമാനി കുടിക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നത്. പിന്നാലെ അദ്ദേഹം വീട്ടിലേക്ക് തന്നെ മടങ്ങി. ഇതോടെ മമ്മൂട്ടി ചിത്രങ്ങളുടെ ഷൂട്ടിങ് ഉടൻ ആരംഭിക്കുമെന്ന പ്രതീക്ഷകളും സജീവമായി. ഇന്ന് പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം ഉണ്ടാകുമെന്നും സൂചനയുണ്ട്. ബിലാലിന് മുൻപ് മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് ഒരു സിനിമ ഒരുക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.  വിഡിയോ കാണാം.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...