45 കോടിയും കടന്ന് 'ബുട്ട ബൊമ്മ'; ആഘോഷമാക്കി ആരാധകർ

buttabomma-27
SHARE

കേൾക്കുന്തോറും ഇഷ്ടം കൂടി വരുന്ന പാട്ടാണ് 'ബുട്ട ബൊമ്മ' യെന്നാണ് ആരാധകർ പറയുന്നത്. ഇഷ്ടം കൂടുക മാത്രമല്ല, പാട്ടിനൊപ്പം കേൾക്കുന്നവർ അറിയാതെ ചുവട് വയ്ക്കുകയും ചെയ്യും. ആ പാട്ട് യൂട്യൂബിൽ 45 കോടി ആളുകൾ ഇതുവരെ കണ്ടു കഴിഞ്ഞുവെന്നാണ് കണക്കുകൾ. ‘അല വൈകുണ്ഠപുരമുലോ’ എന്ന ചിത്രത്തിൽ അല്ലു അർജുൻ–പൂജ ഹെഗ്ഡെ എന്നീ താരജോഡികൾ തകർത്താടിയ പാട്ട് ആരാധകർ ഹൃദയത്തിലേറ്റിയെന്നതിന് ഇതിൽപരം എന്ത് തെളിവാണ് വേണ്ടത്.

 45 കോടി കാഴ്ചക്കാർ എത്തിയ സന്തോഷവാർത്തയ്ക്കൊപ്പം സ്പെഷ്യൽ പോസ്റ്ററും അണിയറപ്രവർത്തകർ പുറത്തിറക്കി. അല്ലു അർജ്ജുനും ഗായകൻ അർമാൻ മാലികിനും നന്ദി പറഞ്ഞ് സംഗീത സംവിധായകൻ തമനാണ് പോസ്റ്റർ പുറത്ത് വിട്ടത്. ഫെബ്രുവരിയിലാണ് ബുട്ടബൊമ്മ പുറത്തിറങ്ങിയത്.

ശിൽപ ഷെട്ടി, സിമ്രൻ തുടങ്ങി പ്രമുഖരുള്‍പ്പെടെ നിരവധി പേരുടെ 'ബുട്ട ബൊമ്മ' ഡാൻസ് വിഡിയോകൾ ആരാധകര്‍ക്കിടയിൽ ചർച്ച ചെയ്യപ്പെട്ടു. രാജ്യത്തിന്റെ അതിർത്തികൾ ഭേദിച്ചു പറന്നുയർന്ന പാട്ട് ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ഡേവിഡ് വാർണറെയും കെവിൻ പീറ്റേഴ്സനെയുമുൾപ്പെടെ ഹരം പിടിപ്പിച്ചു. ഇവർ പാട്ടിനൊപ്പം ചുവടുവച്ചതിന്റെ വിഡിയോ സമൂഹമാധ്യമലോകം ഏറ്റെടുത്തിരുന്നു. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...