റോക്കറ്റ് വേഗത്തില്‍ താപ്സി; കാലിലെ മസിലുകള്‍ കണ്ട് ഞെട്ടി സഹതാരങ്ങൾ

taapsee-pannu-rashmi-rocket
SHARE

കഥാപാത്രത്തിനു വേണ്ടി ഇത്രയും ആത്മാർഥത വേണോ?...ബോളിവുഡ് നടി താപ്സി പന്നുവിന്റെ പുതിയ ചിത്രം ‘രശ്മി റോക്കറ്റി’ന്റെ ലൊക്കേഷൻ ഫോട്ടോ കണ്ട ആരാധകരുടെ ചോദ്യമാണിത്. ഓട്ടക്കാരിയായി അഭിനയിക്കുന്ന ചിത്രത്തിനായി അമ്പരപ്പിക്കുന്ന മേക്കോവറാണ് നടി നടത്തിയിരിക്കുന്നത്.

ശരീരം ഒരു കായികതാരത്തിന്റേതായി പരുവപ്പെടുത്തി. പങ്കുവച്ച പുതിയ ചിത്രത്തിലെ നടിയുടെ കാലിന്റെ മസിലുകളിൽ തന്നെ ഇതു വ്യക്തം.

ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ കഴിഞ്ഞ ദിവസമാണ് പൂര്‍ത്തിയായത്. ബൂട്ട് ക്യാംപ് പോലെയായിരുന്ന ആദ്യത്തെ ഷെഡ്യൂള്‍ കഴിഞ്ഞുവെന്നായിരുന്നു താപ്സി ചിത്രം പങ്കുവച്ചു കൊണ്ട് പറഞ്ഞത്. നിരവധി പേരാണ് കമന്റുകളിലൂടെ താരത്തെ അഭിനന്ദിക്കുന്നത്. ശരിക്കും ഒരു അത്‌ലറ്റിന്റെ ശരീരത്തിലേക്കുള്ള താപ്സിയുടെ മാറ്റം ആരേയും ഞെട്ടിക്കുന്നതാണ്.

വെറെ ലെവല്‍ എന്നായിരുന്നു നടി ഭൂമി പേഡ്നേക്കറിന്റെ കമന്റ്. എന്താണ് ആ കാലുകള്‍, ഓരോ കഥാപാത്രത്തേയും കൊമ്പില്‍ പിടിച്ചാണ് താപ്സി വരുതിയിലാക്കുന്നതെന്നായിരുന്നു തെന്നിന്ത്യന്‍ താരം ലക്ഷ്മി മന്‍ചുവിന്റെ കമന്റ്.

ആകർഷ് ഖുറാന സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രിയാൻഷു പൈൻയുള്ളിയും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഗ്രാമപ്രദേശത്തു നിന്നുളള കുട്ടി കായികലോകത്ത് തന്റേതായ ഇടം നേടിയെടുക്കുന്നതാണ് ചിത്രം പറയുന്നത്.

ബോളിവുഡില്‍ വലിയ വേരുകളോ ഗോഡ് ഫാദറുമാരോ ഇല്ലാതെ കടന്നുവരികയും അഭിനയപ്രകടനത്തിലൂടെ സ്വന്തമായൊരു ഇടവും നേടിയെടുക്കുകയും ചെയ്ത താരമാണ് താപ്സി. പോയവര്‍ഷം ഇറങ്ങിയ ഥപ്പഡ് പോലുള്ള ചിത്രങ്ങളിലൂടെ സാമൂഹിക പ്രാധാന്യമുള്ള വിഷയങ്ങള്‍ സിനിമയിലൂടെയും ആവശ്യം വന്നാൽ ജീവിതത്തിലും സംസാരിക്കുന്ന നായിക. നായികപ്രാധാന്യമുളള നിരവധി പ്രോജക്ടുകളാണ് താപ്സിയുടേതായി ബോളിവുഡിൽ ഒരുങ്ങുന്നത്.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...