വൃക്കകൾ തകരാറിലായി; ഹൃദയത്തിനും പ്രശ്നം; കണ്ണീരോടെ റാണ: വിഡിയോ

rana-crying
SHARE

തെലുങ്ക് താരം റാണ ദഗൂബാട്ടിയെ നമുക്ക് ഏറെ പരിചയം ബാഹുബലിയിലെ പൾവാൾ ദേവനായാണ്. ക്രൂരനായ വില്ലൻ. പക്ഷേ വില്ലനെന്നതിലപ്പുറം ഒരുപാട് ആരാധകരുള്ള താരം കൂടിയാണ് റാണ. പലപ്പോഴും പല സ്വകാര്യതകളും റാണ ആരാധകരോട് പങ്കുവച്ചിരുന്നു. തന്റെ ഒരു കണ്ണിന് കാഴ്ച ശക്തി കുറവുള്ളതടക്കം. അടുത്തിടെ വളരെ ലളിതമായി റാണയുടെ വിവാഹം നടന്നത് ആരാധകരെ സന്തോഷിപ്പിച്ചു. ഇപ്പോഴിതാ ജീവിതത്തിൽ തനിക്ക് സംഭവിച്ച ഗുരുതര ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് വെളിപ്പെടുത്തുകയാണ് താരം. നടി സമാന്ത അവതാരകയായെത്തുന്ന സാം ജാമിലാണ് വെളിപ്പെടുത്തൽ. 

വൃക്കകൾ തകരാറിലായി രക്തസമ്മർദം കൂടി. മുപ്പതുശതമാനം വരെ മരണത്തിന് സാധ്യതയുണ്ടായിരുന്നുവെന്ന് റാണ പറയുന്നു. ഏറെ വികാരധീനനായാണ് താരം അസുഖത്തെക്കുറിച്ച് പറഞ്ഞത്. ജീവിതം അതിവേഗതയിൽ ഓടിക്കൊണ്ടിരിക്കുന്നതിനിടയിൽ പെട്ടന്ന് പോസ് ബട്ടൺ അമർത്തിയതു പോലെയായിരുന്നു. തകരാറിലായ കിഡ്നികളും ഹൃദയത്തിനും പ്രശ്നങ്ങൾ, ബിപി കൂടി സ്ട്രോക്ക് വരാൻ 70 ശതമാനം സാധ്യത, 30 ശതമാനം മരണ സാധ്യതവരെയുണ്ടായിരുന്നുവെന്നാണ് റാണ തുറന്നു പറഞ്ഞത്.

ചുറ്റുമുള്ള ആളുകൾ തകർന്നു കൊണ്ടിരിക്കുന്ന സമയത്ത് റാണ ഒരു പാറ പോലെ ഉറച്ചു നിന്നു. ഇത് ഞാൻ എന്റെ കൺമുന്നിൽ കണ്ടതാണ്. അതുകൊണ്ടാണ് എനിക്ക് നിങ്ങൾ സൂപ്പർ ഹിറോ ആകുന്നത്". റാണയെ കുറിച്ച് സാമന്ത പറയുന്നു. 

റാണ വളരെ അവശനായി ക്ഷീണിതനായുള്ള ചിത്രങ്ങൾ കുറച്ച് കാലം മുമ്പ് പുറത്തു വന്നിരുന്നു. സിനിമയ്ക്ക് വേണ്ടിയുള്ള രൂപമാറ്റം ആയിരിക്കുമെന്നാണ് ആദ്യം കരുതിയത്. കാരണം വളരെ കരുത്തനായ റാണയുടെ ഈ മാറ്റം ആരാധകർക്ക് അംഗീകരിക്കാനായിരുന്നില്ല. പിന്നീട് അസുഖത്തെക്കുറിച്ചുള്ള ചില സൂചനകൾ പുറത്തു വന്നിരുന്നു. വൃക്കരോഗത്തിന് ചികിത്സ നേടി റാണയിൽ അമേരിക്കയിലേയ്ക്കു തിരിച്ചെന്നും അമ്മ സ്വന്തം വൃക്ക ദാനം ചെയ്തെന്നും അന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതു സംബന്ധിച്ച് ഔദ്യോഗികമായ സ്ഥിരീകരണങ്ങളൊന്നും പിന്നീട് പുറത്തുവന്നില്ല. ഇപ്പോഴാണ് താരം എല്ലാം തുറന്നു പറയുന്നത്.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...