നമിത വീണ ആ കിണർ; സ്വിമ്മിങ് പൂളിനെക്കാൾ സൗകര്യം; നടപ്പാത; വിഡിയോ

namitha-well
SHARE

തെന്നിന്ത്യൻ നടി നമിത നായികയാകുന്ന ബൗ വൗ എന്ന സിനിമയ്ക്കു വേണ്ടി അണിയറക്കാര്‍ നിർമിച്ച കിണറിന്റെ സെറ്റ് വർക്കുകളുടെ വിഡിയോ ശ്രദ്ധേയമാകുന്നു. 35 അടി താഴ്ചയുള്ള കിണറാണ് രണ്ടാഴ്ച കൊണ്ട് കലാസംവിധായകൻ അനിൽ കുമ്പഴയുടെ നേതൃത്വത്തിൽ നിർമിച്ചെടുത്തത്.

അഭിനേതാവിന് കിണറിന്റെ അടിയിൽ വരെ എത്താൻ പ്രത്യേക നടപ്പാത വരെ കിണറിൽ ഒരുക്കി. ചിത്രാഞ്ജലി സ്റ്റുഡിയോയുടെ സമീപത്താണ് കിണർ നിർമിച്ചിരിക്കുന്നത്. 

കൊടുംകാട്ടിലെ പൊട്ടക്കിണറ്റിൽ കാലുതെറ്റി വീഴുന്ന യുവതിയുടെ അതിജീവനത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. നമിതയ്ക്കൊപ്പം നായയും പ്രധാനവേഷത്തിൽ അഭിനയിക്കുന്നു. ആർഎൽ രവി,മാത്യു സ്ക്കറിയ എന്നിവരാണ് ചിത്രത്തിന് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. നമിത ഈ ചിത്രത്തില്‍ ഒരു ബ്ലോഗറുടെ വേഷത്തില്‍ എത്തുന്നു.

എസ് നാഥ് ഫിലിംസ്, നമിതാസ് പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ നമിത, സുബാഷ് എസ് നാഥ്, എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം പി.എസ്. കൃഷ്ണ. മലയാളത്തിലും തമിഴിലും നേരിട്ടാണ് ചിത്രീകരണമെങ്കിൽ കന്നഡത്തിലും തെലുങ്കിലും റീമേക്ക് ചെയ്യുമെന്ന് സംവിധായകർ പറഞ്ഞു

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...