ടോം ആന്റ് ജെറി വീണ്ടുമെത്തുന്നു; ആരാധകരെ കാത്ത് വമ്പൻ ട്വിസ്റ്റ്

tomandjerry-22
SHARE

പ്രായഭേദദമന്യേ ലോകമെമ്പാടും ആരാധകരുള്ള കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളായ ടോമും ജെറിയും വീണ്ടും വെള്ളിത്തിരയിലെത്തുന്നു. അനിമേറ്റഡ് കഥാപാത്രങ്ങളും താരങ്ങളും അണിനിരക്കുന്ന ചിത്രത്തില്‍ വലിയൊരു ട്വിസ്റ്റുണ്ട്. 

അസാധ്യം... അസംഭവ്യം ടോമിനേയും ജെറിയേയും നന്നായി അറിയാവുന്നവര്‍ പുതിയ ചിത്രത്തിന്റെ കഥാസാരം കേട്ടിട്ട് പറയുന്നതിങ്ങനെയാണ്. പരമ്പരാഗതവൈരികളായ ഇവര്‍ കൈകൊടുക്കുകയോ? പരസ്പരം കുഴിക്കുന്ന കുഴികളില്‍ വീണുകിടക്കുമ്പോള്‍ തങ്ങളെ ഇല്ലാതാക്കാനെത്തുന്ന പൊതുശത്രുവിനെ തുരത്താന്‍ കൂട്ടുകാരെപ്പോലെ നടിക്കുമെന്നല്ലാതെ ഒരു സൗഹൃദത്തിനൊന്നും ഇതുവരെ രണ്ടുപേരും ശ്രമിച്ചിട്ടില്ല. 

എന്നാലീ ധാരണകളൊക്കെ പൊളിച്ചുകൊണ്ടാണ് വാര്‍ണര്‍ ബ്രദേഴ്സ് 2021 മാര്‍ച്ച് 5ന് ടോമിനേയും ജെറിയേയും വീണ്ടും വെള്ളിത്തിരയിലെത്തിക്കുന്നത്. ടിം സ്റ്റോറി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ടോമും ജെറിയും കൂട്ടുകാരാവുന്നു എന്നത് മാത്രമല്ല പ്രത്യേകത, 2ഡി അനിമേറ്റഡ് കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളായ ടോം ആന്റ് ജെറിക്കൊപ്പം യഥാര്‍ത്ഥ മനുഷ്യ താരങ്ങളും ചിത്രത്തിലൊന്നിക്കുന്നു.

കല്യാണവിരുന്ന് നടക്കുന്ന ഒരു ഹോട്ടലില്‍ കയറിപ്പറ്റുന്ന ജെറിയെ കെണിയിലാക്കി ആ കല്യാണം മുടക്കാന്‍ ഒരുകൂട്ടര്‍ ഉപയോഗിക്കുന്നു. ജെറിയെ തിരഞ്ഞ് ഹോട്ടലിലെത്തുന്ന ടോം ജെറിയെ രക്ഷിക്കാനും കല്യാണം മുടങ്ങാതിരിക്കാനുമാണ് ജെറിക്ക് കൈകൊടുക്കുന്നത്. ചിത്രത്തിന്റെ ട്രെയിലറിന് വന്‍വരവേല്‍പ്പാണ് ടോം ആന്റ് ജെറി ആരാധകര്‍ നൽകിയിരിക്കുന്നത്. ഒരുകോടി ആളികള്‍ ഇതിനോടകം ട്രെയ്​ലർ കണ്ടുകഴിഞ്ഞു. തമ്മില്‍ത്തല്ലിന്റെ മറുവാക്കായ ടോം ആന്റ് ജെറി പ്രയോഗം ലോകം മാറ്റിയെഴുതേണ്ടിവരുമോ എന്നതാണ് പുതിയ സംശയം.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...