സിനിമ വിട്ട് ആത്മീയ ജീവിതത്തിലേക്ക്; പിന്നാലെ സന ഖാൻ വിവാഹിതയായി; വിഡിയോ

sana-khan-wedding-pic
SHARE

മുൻ ബിഗ് ബോസ് മത്സരാർത്ഥിയും മോഡലും നടിയുമായ സന ഖാൻ വിവാഹിതയായി. ഗുജറാത്തിലെ സൂറത്ത് സ്വദേശി മുഫ്തി അനസ് ആണ് വരൻ. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. കൊറിയോഗ്രഫര്‍ മെല്‍വിന്‍ ലൂയിസുമായുള്ള ബന്ധം സന ഖാന്‍ അവസാനിപ്പിച്ചത് ഈ വര്‍ഷം തുടക്കത്തിലായിരുന്നു. ഗാര്‍ഹിക പീഡനാരോപണവും മെല്‍വിന് എതിരെ സന നടത്തിയിരുന്നു. സിനിമാ മേഖല പൂര്‍ണമായും ഉപേക്ഷിച്ച് ആത്മീയ പാത സ്വീകരിക്കുന്നതായി, സന ഖാന്‍ കഴിഞ്ഞ മാസം നടത്തിയ പ്രസ്താവനയും വലിയ വാര്‍ത്താപ്രാധാന്യം നേടി. 

അഭിനയം വിടുകയാണെന്നും മനുഷ്യത്വത്തെ സേവിക്കാനും ദൈവത്തെ പിന്തുടരാനുമാണ് തന്‍റെ തീരുമാനമെന്നും സന അറിയിച്ചിരുന്നു. ‘മരണശേഷം എനിക്ക് എന്ത് സംഭവിക്കും എന്ന ചോദ്യത്തിനുള്ള ഉത്തരം ഞാൻ എന്‍റെ മതത്തിൽ തിരഞ്ഞു. ലോകത്തിലെ ഈ ജീവിതം യഥാർത്ഥത്തിൽ മരണാനന്തര ജീവിതത്തെ മികച്ച രീതിയിലാക്കുവാന്‍ വേണ്ടിയാകണമെന്ന് ഞാൻ മനസ്സിലാക്കി. അടിമകൾ തന്‍റെ സ്രഷ്ടാവിന്‍റെ കല്പനയനുസരിച്ചു ജീവിക്കണമെന്നും സമ്പത്തും പ്രശസ്തിയും ഏക ലക്ഷ്യമാക്കി മാറാതിരുന്നാല്‍ നന്നായിരിക്കുമെന്നും ഞാന്‍ തിരിച്ചറിഞ്ഞു. സഹോദരീ സഹോദരന്മാര്‍ ആരും തന്നെ ഇനി തന്നോട് ഷോബിസ് മേഖല സംബന്ധിച്ച ജോലികള്‍ക്കായി എന്നെ സമീപിക്കരുത്. ഇത് എന്‍റെ ജീവിതത്തിലെ സന്തോഷമുള്ള നിമിഷമാണ്.’–ഇങ്ങനെയായിരുന്നു ഈ വിഷയത്തിൽ നടിയുടെ വിശദീകരണം.

ഹിന്ദി, തമിഴ്, തെലുങ്ക് സിനിമകളില്‍ അഭിനയിച്ച സന, ക്ലൈമാക്‌സ് എന്ന മലയാള ചിത്രത്തിലും വേഷമിട്ടിട്ടുണ്ട്. സല്‍മാന്‍ ഖാന്‍ നായകനായ ജയ്‌ഹോയാണ് സനയുടെ ശ്രദ്ധേയ ചിത്രം.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...