കർണാട്ടിക് സംഗീതത്തിനൊപ്പം റോക്കും; ശ്രദ്ധേയമായി 'മാരവൈരി'

renuka-22
SHARE

കര്‍ണാടക സംഗീതത്തിനൊപ്പം റോക് മ്യൂസിക് കോര്‍ത്തിണക്കി സംഗീതജ്‍ഞ രേണുക അരുണ്‍ തയ്യാറാക്കിയ "മാരവൈരി" എന്ന സംഗീതവീഡിയോ ശ്രദ്ധേയമാകുന്നു. എല്‍.ജി.ബി.ടി.ക്യു സമൂഹത്തിന് പിന്തുണയര്‍പ്പിച്ചുകൊണ്ടാണ് വീഡിയോയുടെ ദൃശ്യാവിഷ്ക്കരണം. യൂട്യൂബ് റിലീസിന് മുന്‍പ് തന്നെ നിരവധി രാജ്യാന്തര ഫിലിം ഫെസ്റ്റിവലുകളില്‍ മാരവൈരി പ്രശംസ പിടിച്ചുപറ്റി. 

മാരവൈരിയിലൂടെ ശാസ്ത്രീയ സംഗീതത്തിന്റെ പതിവ് ശൈലി മാറ്റിയെഴുതുകയാണ് രേണുക അരുണ്‍. കര്‍ണാടക സംഗീതത്തിന്റെ ചട്ടകൂടില്‍ നിന്നുകൊണ്ടു ഒരു ഫ്യൂഷന്‍ പരീക്ഷണം. സംഗീതം ചിട്ടപ്പെടുത്തിയ ശേഷമാണ് ദൃശ്യാവിഷ്ക്കരണത്തെ കുറിച്ച് ആലോചിച്ചത്. എല്‍.ജി.ബി.ടി.ക്യൂ സമൂഹത്തിനുള്ള പിന്തുണ അറിയിക്കുകയായിരുന്നു ലക്ഷ്യം. 

കര്‍ണാടക സംഗീതത്തെ കളങ്കപ്പെടുത്തിയെന്ന വിമര്‍ശനങ്ങുണ്ടെങ്കിലും രാജ്യാന്തര ഫിലിം ഫെസ്റ്റിവലുകളില്‍ വീഡിയോ ശ്രദ്ധ നേടിക്കഴിഞ്ഞു. പ്രമേയവും ചര്‍ച്ചയായി. സംഗീത പരീക്ഷണങ്ങള്‍ തുടരാനാണ് രേണുകയുടെ തീരുമാനം. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...