അന്തോണി ദാസൻ സംഗീത സംവിധായകനായ സിനിമയുടെ ട്രെയിലര്‍ ഹിറ്റ്

mgr-makan-mds-02
SHARE

തമിഴിലെ പ്രമുഖ ഗായകന്‍ അന്തോണി ദാസന്‍ സംഗീത സംവിധായകനായ സിനിമയുടെ  ട്രെയിലര്‍ സമൂഹമാധ്യമങ്ങളില്‍ ഹിറ്റാകുന്നു. പൊന്‍ റാം  സംവിധാനം ചെയ്ത ശശികുമാര്‍ നായകനായ സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ അരക്കോടിയിലധികം പേര്‍ കണ്ടു.

സടക്കുമേല പോലുള്ള സൂപ്പര്‍ ഹിറ്റ് പാട്ടുകള്‍ പാടി തിയേറ്ററിനെ ഇളക്കിമറിച്ച  അന്തോണി ദാസന്റെ കന്നി സംഗീത സംവിധാന സംരഭമാണു എം.ജിആര്‍ മകന്‍.അച്ഛന്‍ മകന്‍ ബന്ധത്തിന്റെ ആഴവും പരപ്പും പറയുന്ന ചിത്രത്തില്‍ ശശികുമാറാണ് നായകന്‍ .സത്യരാജ് ശശികുമാറിന്റെ അച്ഛനായെത്തുന്നു.സമുദ്രകനിയാണു ശശികുമാറിന്റെ സഹോദര വേഷത്തിലെത്തുന്നത്.  ചിത്രത്തിന്റെ ട്രെയിലര്‍ ഇതിനകം  ഹിറ്റാണ്.

വനനശീകരണവും അനന്തരഫലവും ചര്‍ച്ച ചെയ്യുന്നതാണു ചിത്രമെന്നാണ് ട്രെയിലറിലെ സൂചന. ഗ്രാമീണ പശ്ചാത്തലത്തിലുള്ള ചിത്രം  വൈകാതെ തിയേറ്ററിലെത്തും.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...