ചുമരിൽ പോലും രഹസ്യങ്ങൾ ഒളിപ്പിച്ച് സുരരൈ പോട്ര്; 'കാണാതെ പോയത്'; വിഡിയോ

sorarai-potru
SHARE

സിനിമയിൽ ജനപ്രീതിയും നിരൂപകപ്രശംസയും ഒരുപോലെ നേടുക എന്നത് അൽപം പ്രയാസമേറിയ സംഗതിയാണ്. എന്നാൽ കോടികൾ മറിയുന്ന കോളിവുഡിൽ ഇതു രണ്ടും അനായാസം തനിക്കു വഴങ്ങുമെന്ന് തെളിയിച്ചിരിക്കുകയാണ് സംവിധായിക സുധ കോങ്കര. സൂരരൈ പോട്ര് സംവിധായകയുടെ ഏറ്റവും മികച്ച ചിത്രമെന്നാണ് പ്രേക്ഷകരുടെ വിലയിരുത്തൽ.

ഇപ്പോഴിതാ ചിത്രത്തിൽ നിങ്ങൾ ശ്രദ്ധിക്കാതെ പോയ ചില കാര്യങ്ങൾ പരിചയപ്പെടുത്തുന്ന വിഡിയോ പ്രേക്ഷകർക്കിടയിൽ വൈറലാകുന്നു. തനിക്കു ജീവിതത്തിൽ പ്രചോദനമാണെന്നു പറയുന്ന പരീഷ് ഗോസ്വാമിയുടെ ചിത്രങ്ങൾ മാരൻ തന്റെ ടെന്റിലെ ചുമരിൽ ഒട്ടിച്ചുവച്ചിരിക്കുന്നത് സിനിമയുടെ ആദ്യഭാഗങ്ങളിൽ കാണാം. എന്നാല്‍ പരീഷിന്റെ യഥാർഥ സ്വഭാവം അറിയുന്നതോടെ ആ ഇഷ്ടം മാറുകയും ആ ചിത്രങ്ങൾ ടെന്റിൽ നിന്നു നീക്കം ചെയ്യുന്നതായും ഈ വിഡിയോയിലൂടെ ഇവർ കണ്ടെത്തുന്നു.

ഇതുപോലെ ചിത്രത്തിലെ ചെറുതെങ്കിലും പ്രധാനപ്പെട്ട പല കാര്യങ്ങളും ഈ വിഡിയോയിലൂടെ ഇവർ പരിചയപ്പെടുത്തുന്നുണ്ട്.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...